61) പിശുക്കും സ്വാര്‍ഥതയും ധൂര്‍ത്തുമൊക്കെ അക്രമമാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
62) ദാനം പരസ്യമായി ചെയ്യുകയാണെങ്കില്‍ മിക്കപ്പോഴും കൊടുക്കുന്നവന് ഔന്നത്യബോധവും വാങ്ങുന്നവന് അപകര്‍ഷചിന്തയും ഉണ്ടാകുന്നു. ആത്മാഭിമാനമുള്ള പലരും അത്തരം ദാനങ്ങള്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരാതിരിക്കുന്നു. യഥാര്‍ഥ ആവശ്യക്കാരെ കണ്ടെത്തി രഹസ്യമായി നല്‍കുന്ന ദാനം കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ഒരുപോലെ സന്തോഷത്തിലേക്കും മഹത്വത്തിലേക്കും നയിക്കുന്നു.