55) മുൻകാല നബിമാരിൽ മൂസാ നബി(عليه السلام)യോടാണ് അല്ലാഹു നേരിട്ട് സംസാരിച്ചിട്ടുള്ളത്.
56) 'കുർസിയ്യ്' എന്ന പദത്തിന് പാദസ്ഥാനം (موضع القدمين) എന്നും 'അർശ്' (സിംഹാസനം) എന്നും വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ട്. ഒന്നാമത്തെ വ്യാഖ്യാനത്തിനാണ് തെളിവുകളുടെ പിൻബലം. അല്ലാഹുവിന്‍റെ സർവ സ്വിഫത്തുകളും (വിശേഷണങ്ങൾ) ഖുർആനിലും സ്വഹീഹായ ഹദീസുകളിലും വന്നതുപോലെ വിശ്വസിക്കേണ്ടതും വ്യാഖ്യാന മുക്തമാക്കേണ്ടതുമാണ്.