45 റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ നാല് ചാന്ദ്രമാസങ്ങളാണ് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍. ഈ മാസങ്ങളില്‍ യുദ്ധം ആരംഭിക്കുന്നതാണ് കുറ്റകരം; പ്രതിരോധിക്കുന്നതല്ല.
46) സാധാരണ നിലയില്‍ മക്കയിലാണ് ബലികര്‍മം നടത്തേണ്ടത്. വഴിയില്‍ തടയപ്പെട്ടാല്‍ അവിടെവെച്ച് തന്നെ ബലി നടത്താം. ഹാജിമാർ ബലികര്‍മത്തിന് ശേഷം തല മുണ്ഡനം ചെയ്ത് 'ഇഹ്‌റാമില്‍' നിന്ന് ഒഴിവാകുന്നതാണ് ഉത്തമം.
47) ഹജ്ജും ഉംറഃയും നിര്‍വഹിക്കുന്നതിന് മൂന്ന് രീതികളുണ്ട്. അതിലൊന്നാണ് 'തമത്തുഅ്'. ഹജ്ജ് ചെയ്യാന്‍ നിര്‍ണയിക്കപ്പെട്ട മാസങ്ങളായ ശവ്വാല്‍, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ എന്നീ മാസങ്ങളില്‍ ആദ്യം ഉംറഃ നിര്‍വഹിച്ച ശേഷം 'ഇഹ്‌റാമി'ല്‍ നിന്ന് ഒഴിവായി സുഖമായി കഴിയുകയും പിന്നീട് അതേ വര്‍ഷം തന്നെ അതേ യാത്രയില്‍ ഹജ്ജ് കര്‍മത്തിനു വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുന്ന രീതിക്കാണ് 'തമത്തുഅ്' എന്ന് പറയുന്നത്.