40 ദുര്‍ബലര്‍, നിത്യരോഗികള്‍, വയോവൃദ്ധര്‍ തുടങ്ങിയവരാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും കൂടി ചില പണ്ഡിതന്മാര്‍ ഇതിൻ്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
41 'ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം' എന്നതില്‍ കവിഞ്ഞ് ആരെങ്കിലും ദാനം ചെയ്യുകയാണെങ്കില്‍ അത് ഉത്തമം തന്നെ എന്നര്‍ഥം.
42 പ്രാര്‍ഥനയില്‍ അല്ലാഹുവിനും മനുഷ്യനുമിടക്ക് യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.