43 ഇസ്‌ലാം അനുവദിച്ച ക്രയവിക്രയങ്ങളിലൂടെയല്ലാതെ ഒരു മുസ്‌ലിമിന് ആരുടെയും ധനം കൈവശപ്പെടുത്താന്‍ പാടില്ല. അധികാരികള്‍ക്ക് കൈക്കൂലി കൊടുത്തുകൊണ്ടോ, ന്യായാധിപൻ്റെയടുത്ത് കള്ളസാക്ഷ്യം പറഞ്ഞുകൊണ്ടോ അന്യൻ്റെ ധനം അപഹരിക്കുന്നത് അത്യന്തം ഹീനമാകുന്നു.
44 ഹജ്ജിനോ ഉംറഃക്കോ വേണ്ടിയുള്ള ഇഹ്‌റാമിൽ പ്രവേശിച്ചവർ തങ്ങളുടെ വീടുകളിലേക്ക് മുന്‍വാതിലുകളിലൂടെ കടന്നുചെല്ലാന്‍ പാടില്ല എന്നൊരു ധാരണ അജ്ഞാനകാലത്ത് അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. അതിൻ്റെ നിരര്‍ഥകതയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.