26 അല്ലാഹുവാണ് സൃഷ്ടികളുടെ മനോഗതവും സ്വഭാവങ്ങളും സമീപനങ്ങളും സൂക്ഷ്മമായി അറിയുന്നവന്‍. സ്വന്തം ഹിതപ്രകാരം തന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അവന്‍ ഭേദഗതി ചെയ്യുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യും. അല്ലാഹുവിൻ്റെ ഏത് തീരുമാനവും ആത്യന്തികവിശകലനത്തില്‍ സൃഷ്ടികള്‍ക്ക് ഗുണകരമായിരിക്കും.
27 'ഞങ്ങള്‍ക്ക് അല്ലാഹുവിനെ പ്രത്യക്ഷമായി കാണിച്ചുതരണം' എന്ന് യഹൂദര്‍ മൂസാനബി(عليه السلام)യോട് ആവശ്യപ്പെടുകയുണ്ടായി. അതുപോലുള്ള ധിക്കാരപരമായ ചോദ്യങ്ങളിലേക്കാണ് സൂചന.