34 അല്ലാഹു അല്ലാത്തവരുടെ പ്രീതി തേടിക്കൊണ്ട് അവര്‍ക്ക് നേര്‍ച്ചയായി പ്രഖ്യാപിക്കപ്പെട്ടതും, അവരുടെ പേരില്‍ ബലിയറുക്കപ്പെട്ടതുമായ മൃഗങ്ങളുടെ മാംസം ഭക്ഷിക്കാന്‍ പാടില്ലെന്ന് ഈ ആയത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു.
35 വേദക്കാരായ യഹൂദരെയും ക്രിസ്ത്യാനികളെയും സംബന്ധിച്ചിടത്തോളം സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കാത്തതല്ല പ്രശ്‌നം. നബി(ﷺ)യോടും ഖുര്‍ആനിനോടും സത്യവിശ്വാസികളോടും വേദക്കാരായ പുരോഹിതന്മാര്‍ പുലര്‍ത്തുന്ന മാത്സര്യബുദ്ധിയും അവരുടെ സ്വാര്‍ഥതാല്പര്യങ്ങളും സത്യത്തില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തുകയാണ്.