50) ഭാവിജീവിതത്തിലും പരലോകജീവിതത്തിലും ഉപകരിക്കത്തക്കവിധത്തില്‍ മതനിഷ്ഠയോടെ സന്താനങ്ങളെ വളര്‍ത്തിയെടുക്കേണ്ടതിൻ്റെ ആവശ്യകതയാകാം ഇവിടെ സൂചിപ്പിക്കുന്നത്.
51) ഏതു കാര്യത്തെപ്പറ്റി പറയുമ്പോഴും അല്ലാഹുവെതന്നെയാണ് സത്യം; ഞാനത് ചെയ്യും. അഥവാ അല്ലാഹുവെതന്നെയാണ് സത്യം; ഞാനത് ചെയ്യില്ല എന്നിങ്ങനെ സത്യം ചെയ്തു പറയല്‍ അറബികളുടെ ഒരു ശീലമാണ്. സത്യം ചെയ്തു പറഞ്ഞ കാര്യം ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്യണം. ഈ കാരണത്താല്‍ ഒരു കാര്യം നല്ലതാണെങ്കിലും അത് ചെയ്യില്ലെന്ന് വല്ലപ്പോഴും സത്യം ചെയ്തുപോയിട്ടുണ്ടെങ്കില്‍ പിന്നീടൊരിക്കലും അത് ചെയ്യാതിരിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ആ നിലപാട് തെറ്റാണെന്നും ശപഥം സല്‍ക്കര്‍മങ്ങള്‍ക്ക് തടസ്സമാകരുതെന്നും വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.