28) രക്തസാക്ഷികള്‍ക്ക് അല്ലാഹുവിൻ്റെ അടുക്കലുള്ള ജീവിതവും അവര്‍ക്കുളള ഉപജീവനവുമൊക്കെ അഭൗതിക കാര്യങ്ങളായതിനാല്‍ അതിൻ്റെ വിശദാംശങ്ങള്‍ നമുക്ക് അജ്ഞാതമാകുന്നു.
29) അബൂസുഫ്‌യാനും അനുയായികളും ഉഹ്ദിൽ വെച്ച് മടങ്ങിയപ്പോൾ അവരെ പിന്തുടർന്ന് ഭയപ്പെടുത്താൻ നബി(ﷺ)യും അനുയായികളും തീരുമാനിച്ചു. ഈ വിവരം അബൂസുഫ്‌യാൻ അറിഞ്ഞു. അപ്പോൾ അദ്ദേഹം വഴിക്കുവെച്ചു കണ്ട ഒരു കച്ചവടസംഘത്തോട് നിങ്ങൾ മുഹമ്മദിനെ മദീനയിലേക്ക് തന്നെ മടങ്ങാൻ പ്രേരിപ്പിക്കണമെന്നും ഞാൻ അവരെ നേരിടാൻ ഒരു വലിയ സംഘത്തെ ഒരുമിച്ചുകൂട്ടിയിട്ടുണ്ട് എന്നുപറഞ്ഞു ഭയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കച്ചവടസംഘം 'ഹംറാഉൽ അസദ്' എന്ന സ്ഥലത്തുവെച്ച് പ്രവാചക(ﷺ)നെ കണ്ടുമുട്ടി ഈ വിവരം അറിയിച്ചു. അപ്പോൾ നബി(ﷺ)യും സ്വഹാബത്തും പറഞ്ഞ വാക്കുകളാണ് ഇത്.