26) ശത്രുക്കള്‍ യുദ്ധരംഗത്ത് വിട്ടേച്ചു പോകുന്ന സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണ്. അത് എങ്ങനെ വിഭജിക്കണമെന്ന് ഖുര്‍ആനില്‍ വ്യക്തമായ നിര്‍ദേശവുമുണ്ട്. (8:41) എന്നാല്‍ കപട വിശ്വാസികള്‍ അതിൻ്റെ വിഭജനം റസൂല്‍(ﷺ) നീതിപൂര്‍വ്വമായിട്ടല്ല നടത്തുന്നതെന്ന് ആരോപിക്കുകയുണ്ടായി. അതിനുള്ള മറുപടിയാണ് ഈ ആയത്ത്.
27) ഉഹ്ദ് യുദ്ധത്തില്‍ 70 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. അതിനു മുമ്പ് ബദ്‌റില്‍ 70 സത്യനിഷേധികള്‍ കൊല്ലപ്പെടുകയും 70 പേര്‍ തടവുകാരായി പിടിക്കപ്പെടുകയുമുണ്ടായി.