17) ഇബ്‌റാഹീം നബി(عليه السلام)യുടെ ഋജുവായ മാര്‍ഗത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വേദക്കാരെ ക്ഷണിച്ചപ്പോള്‍ അവര്‍ ഒരു പ്രശ്‌നം ഉന്നയിച്ചു. ഇബ്‌റാഹീമി(عليه السلام)ൻ്റെ മാര്‍ഗത്തില്‍ ഒട്ടകമാംസം നിഷിദ്ധമാണല്ലോ. അപ്പോള്‍ മുഹമ്മദ് നബി (ﷺ) അത് ഭക്ഷിക്കുന്നതിനുളള ന്യയീകരണമെന്ത് എന്ന്. അതിനാണ് ഈ ആയത്ത് മറുപടി നല്‍കുന്നത്. ഒട്ടകമാംസം ഇബ്‌റാഹീം നബി നിഷിദ്ധമായി പ്രഖ്യാപിച്ചതല്ല. പില്‍ക്കാലത്ത് യഅ്ഖുബ് നബി(عليه السلام) തൻ്റെ കാര്യത്തില്‍ നിഷിദ്ധമായി പ്രഖ്യാപിച്ചതാണ്. പിന്നീട് ഇസ്രായീല്യര്‍ക്ക് അത് നിയമമാക്കപ്പെടുകയും ചെയ്തു.
18) പരിശുദ്ധ മക്കക്ക് അറബിയില്‍ ബക്ക എന്നൂം പേരുണ്ട്.