24) ജനങ്ങളുടെ മനസ്സില്‍ ഭയവും ഭക്തിയും ജനിപ്പിക്കാന്‍ വേണ്ടിയത്രെ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുന്നത്.
25) മനുഷ്യര്‍ എത്ര അഹങ്കരിച്ചാലും അവര്‍ അല്ലാഹുവിൻ്റെ നിയന്ത്രണവലയത്തില്‍ തന്നെയാകുന്നു. അതിനെ അവര്‍ക്ക് മറികടക്കാനാവില്ല.
26) നിശായാത്രയില്‍ അല്ലാഹു നബി(ﷺ)ക്ക് കാണിച്ചുകൊടുത്ത കാഴ്ചകളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നബി(ﷺ) അത് വിവരിച്ചപ്പോള്‍ സത്യനിഷേധികള്‍ ശക്തിയായി പരിഹസിക്കുകയുണ്ടായി. നരകത്തില്‍ 'സഖ്ഖൂം' എന്നൊരു വൃക്ഷമുണ്ടെന്നും, അതില്‍ നിന്നായിരിക്കും ദുര്‍മാര്‍ഗികള്‍ക്കുള്ള ഭക്ഷണമെന്നും വിശുദ്ധഖുര്‍ആന്‍ പ്രസ്താവിച്ചപ്പോഴും സത്യനിഷേധികള്‍ രൂക്ഷമായ പരിഹാസം നടത്തുകയുണ്ടായി. അദൃശ്യവാര്‍ത്തകളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പരീക്ഷിച്ചറിയാനുള്ള സന്ദര്‍ഭങ്ങളത്രെ ഇതൊക്കെ.
27) കുടുംബരംഗത്തും സാമ്പത്തികരംഗത്തും ഇസ്‌ലാമിക വിരുദ്ധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തില്‍ പിശാചിന് ഒരു പങ്ക് നല്‍കുകയത്രെ ചെയ്യുന്നത്.