20) അല്ലാഹുവിൻ്റെ വിളി കേട്ട് പരലോകത്ത് സമ്മേളിക്കുന്ന ദിവസമത്രെ ഉദ്ദേശ്യം.
21) ബൈബിള്‍ പഴയ നിയമത്തിലെ 'സങ്കീര്‍ത്തനങ്ങള്‍' എന്ന പുസ്തകം ദാവൂദ് നബി(عليه السلام)ക്ക് നൽകപ്പെട്ട സബൂറാണെന്ന് കരുതപ്പെടുന്നു. ഒരുപക്ഷേ, സബൂറിൻ്റെ ഒരു ഭാഗം മാത്രമായിരിക്കാം 'സങ്കീര്‍ത്തനങ്ങള്‍'.
22) മലക്കുകളോടും മഹാത്മാക്കളോടും മറ്റും പ്രാര്‍ഥിക്കുന്നവരുടെ വിഡ്ഢിത്തമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. മുഴുവന്‍ നബിമാരും മലക്കുകളും അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കുന്നവരാണ്. അല്ലാഹുവിങ്കല്‍ സാമീപ്യം ലഭിക്കാന്‍ അവന്‍ നിര്‍ദേശിച്ച മാര്‍ഗം സ്വീകരിക്കുന്നവരാണ്. എന്നിരിക്കെ അവരെ സ്‌നേഹിക്കുന്നവര്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നതിന് എന്തുണ്ട് ന്യായം?
23) ഉയിര്‍ത്തെഴുന്നേല്പിന് മുമ്പ് -അന്ത്യദിനത്തില്‍- ലോകമാകെ നശിപ്പിക്കപ്പെടും. കടുത്ത അതിക്രമകാരികളുടെ നാടുകളെ അതിനു മുമ്പുതന്നെ അല്ലാഹു നശിപ്പിച്ചെന്നും വരാം. ഈ കാര്യം അല്ലാഹുവിന്‍റെ രേഖയില്‍-ലൗഹുല്‍ മഹ്ഫൂദ്വില്‍-രേഖപ്പെടുത്തിയതാകുന്നു.