クルアーンの対訳 - マラヤーラム語対訳 - Abdul-Hamid Haidar Al-Madany and Kanhi Muhammad

ത്തൂർ

external-link copy
1 : 52

وَالطُّوْرِ ۟ۙ

ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം. info
التفاسير:

external-link copy
2 : 52

وَكِتٰبٍ مَّسْطُوْرٍ ۟ۙ

എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം. info
التفاسير:

external-link copy
3 : 52

فِیْ رَقٍّ مَّنْشُوْرٍ ۟ۙ

നിവര്‍ത്തിവെച്ച തുകലില്‍. info
التفاسير:

external-link copy
4 : 52

وَّالْبَیْتِ الْمَعْمُوْرِ ۟ۙ

അധിവാസമുള്ള മന്ദിരം (അൽ ബൈത്തുൽ മഅ്മൂർ) തന്നെയാണ, സത്യം.(1) info

1) ഭൂമിയിലുള്ളവർ കഅ്ബയെ ത്വവാഫ് ചെയ്യുകയും അവിടെ വെച്ച് ഇബാദത്തുകൾ അനുഷ്ഠിക്കുകയും ചെയ്യുന്നതുപോലെ ഏഴാം ആകാശത്തുള്ള മലക്കുകളുടെ ഒരു ആരാധനാ കേന്ദ്രമാണ് ബൈത്തുൽ മഅ്മൂർ. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിൽ ഇക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്.

التفاسير:

external-link copy
5 : 52

وَالسَّقْفِ الْمَرْفُوْعِ ۟ۙ

ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം. info
التفاسير:

external-link copy
6 : 52

وَالْبَحْرِ الْمَسْجُوْرِ ۟ۙ

നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം. info
التفاسير:

external-link copy
7 : 52

اِنَّ عَذَابَ رَبِّكَ لَوَاقِعٌ ۟ۙ

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു. info
التفاسير:

external-link copy
8 : 52

مَّا لَهٗ مِنْ دَافِعٍ ۟ۙ

അതു തടുക്കുവാന്‍ ആരും തന്നെയില്ല. info
التفاسير:

external-link copy
9 : 52

یَّوْمَ تَمُوْرُ السَّمَآءُ مَوْرًا ۟

ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം. info
التفاسير:

external-link copy
10 : 52

وَّتَسِیْرُ الْجِبَالُ سَیْرًا ۟ؕ

പര്‍വ്വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം. info
التفاسير:

external-link copy
11 : 52

فَوَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟ۙ

അന്നേ ദിവസം സത്യനിഷേധികള്‍ക്കാകുന്നു നാശം. info
التفاسير:

external-link copy
12 : 52

الَّذِیْنَ هُمْ فِیْ خَوْضٍ یَّلْعَبُوْنَ ۟ۘ

അതായത് അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌. info
التفاسير:

external-link copy
13 : 52

یَوْمَ یُدَعُّوْنَ اِلٰی نَارِ جَهَنَّمَ دَعًّا ۟ؕ

അവര്‍ നരകാഗ്നിയിലേക്ക് ശക്തിയായി പിടിച്ചു തള്ളപ്പെടുന്ന ദിവസം. info
التفاسير:

external-link copy
14 : 52

هٰذِهِ النَّارُ الَّتِیْ كُنْتُمْ بِهَا تُكَذِّبُوْنَ ۟

(അവരോട് പറയപ്പെടും:) ഇതത്രെ നിങ്ങള്‍ നിഷേധിച്ചു കളഞ്ഞിരുന്ന നരകം. info
التفاسير: