ترجمة معاني القرآن الكريم - الترجمة المليبارية - عبد الحميد حيدر وكنهي محمد
سورة الطور - ത്തൂർ
1:52
وَالطُّوْرِ ۟ۙ
ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.
التفاسير:
2:52
وَكِتٰبٍ مَّسْطُوْرٍ ۟ۙ
എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.
التفاسير:
3:52
فِیْ رَقٍّ مَّنْشُوْرٍ ۟ۙ
നിവര്‍ത്തിവെച്ച തുകലില്‍.
التفاسير:
4:52
وَّالْبَیْتِ الْمَعْمُوْرِ ۟ۙ
അധിവാസമുള്ള മന്ദിരം (അൽ ബൈത്തുൽ മഅ്മൂർ) തന്നെയാണ, സത്യം.(1)
1) ഭൂമിയിലുള്ളവർ കഅ്ബയെ ത്വവാഫ് ചെയ്യുകയും അവിടെ വെച്ച് ഇബാദത്തുകൾ അനുഷ്ഠിക്കുകയും ചെയ്യുന്നതുപോലെ ഏഴാം ആകാശത്തുള്ള മലക്കുകളുടെ ഒരു ആരാധനാ കേന്ദ്രമാണ് ബൈത്തുൽ മഅ്മൂർ. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിൽ ഇക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്.
التفاسير:
5:52
وَالسَّقْفِ الْمَرْفُوْعِ ۟ۙ
ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം.
التفاسير:
6:52
وَالْبَحْرِ الْمَسْجُوْرِ ۟ۙ
നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
التفاسير:
7:52
اِنَّ عَذَابَ رَبِّكَ لَوَاقِعٌ ۟ۙ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു.
التفاسير:
8:52
مَّا لَهٗ مِنْ دَافِعٍ ۟ۙ
അതു തടുക്കുവാന്‍ ആരും തന്നെയില്ല.
التفاسير:
9:52
یَّوْمَ تَمُوْرُ السَّمَآءُ مَوْرًا ۟
ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം.
التفاسير:
10:52
وَّتَسِیْرُ الْجِبَالُ سَیْرًا ۟ؕ
പര്‍വ്വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം.
التفاسير:
11:52
فَوَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟ۙ
അന്നേ ദിവസം സത്യനിഷേധികള്‍ക്കാകുന്നു നാശം.
التفاسير:
12:52
الَّذِیْنَ هُمْ فِیْ خَوْضٍ یَّلْعَبُوْنَ ۟ۘ
അതായത് അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്.