3) ഉപരിലോകത്ത് നിന്നു കേട്ടറിഞ്ഞ വല്ല അറിവിന്റെയും അടിസ്ഥാനത്തിലാണ് ആ സത്യനിഷേധികള്‍ സംസാരിക്കുന്നതെന്നാണ് വാദമെങ്കില്‍ അങ്ങനെ കേട്ട വ്യക്തി അതിനുള്ള തെളിവുകള്‍ കൊണ്ടുവരേണ്ടതാണ് എന്നര്‍ത്ഥം.
4) അല്ലാഹുവിൽ നിന്നുള്ള സ്പഷ്ടമായ ദൃഷ്ടാന്തം കണ്ടാലേ വിശ്വസിക്കൂ എന്ന് ശഠിക്കുന്നവര്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്നും, റബ്ബിന്റെ ഏതു ദൃഷ്ടാന്തത്തെയും കേവലം ഒരു പ്രകൃതിപ്രതിഭാസമായി വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്യുകയെന്നും ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നു.
5) 'നിന്റെ രക്ഷിതാവിന്റെ തീരുമാനം നീ ക്ഷമാപൂര്‍വം സ്വീകരിക്കുക' എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.