19) സ്വത്തിനോടും സന്താനങ്ങളോടും സ്‌നഹമുണ്ടാവുക സ്വാഭാവികമാണ്. അതില്‍ അപാകതയില്ല. എന്നാല്‍ ശാശ്വതമായ ഫലം നല്‍കുന്ന സല്‍കര്‍മങ്ങള്‍ക്കാണ് ഒരു സത്യവിശ്വാസി മുന്‍ഗണന നല്‍കേണ്ടത്.
20) ഉയിര്‍ത്തെഴുന്നേല്‍പിൻ്റെ ദിവസം.
21) എല്ലാ കര്‍മങ്ങളുടെയും കണക്കുനോക്കി പ്രതിഫലം നൽകുന്ന സന്ദര്‍ഭത്തെപ്പറ്റിയത്രെ സൂചന.
22) അല്ലാഹുവിന് ഒരു സഹായിയുടെയും ആവശ്യമില്ല. വഴിപിഴപ്പിക്കുന്ന പിശാചുക്കളെ അല്ലാഹു സഹായികളായി സ്വീകരിക്കുന്ന പ്രശ്‌നമേയില്ല.
23) 'ജഅല്‍നാ ബൈനഹും മൗബിഖന്‍' എന്ന വാക്യാംശം പലവിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 'പ്രാര്‍ഥിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ക്കുമിടയില്‍ വിനാശകാരിയായ നരകമുണ്ടായിരിക്കും', 'പ്രാര്‍ത്ഥിക്കപ്പെടുന്ന സജ്ജനങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുന്ന ബഹുദൈവവിശ്വാസികള്‍ക്കുമിടയില്‍ വിനാശകരമായ അകലം (എത്തിച്ചേരാന്‍ ശ്രമിക്കുന്നവര്‍ തുലഞ്ഞുപോകുന്നവിധമുള്ള അകലം) ഉണ്ടായിരിക്കും', 'പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യാജദൈവങ്ങളും പ്രാര്‍ത്ഥിക്കുന്നവരും തമ്മിലുള്ള ബന്ധം നാശഹേതുവായിരിക്കും.' എന്നിങ്ങനെയാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങള്‍.