Qurani Kərimin mənaca tərcüməsi - Qurani Kərimin müxtəsər tərfsiri - kitabının Malabar dilinə tərcüməsi.

Səhifənin rəqəmi:close

external-link copy
42 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
43 : 55

هٰذِهٖ جَهَنَّمُ الَّتِیْ یُكَذِّبُ بِهَا الْمُجْرِمُوْنَ ۟ۘ

ആക്ഷേപമായി അവരോട് പറയപ്പെടും: ഇതാ -അതിക്രമികൾ- അവരുടെ ഇഹലോക ജീവിതത്തിൽ നിഷേധിച്ചു തള്ളിയിരുന്ന നരകം. നിഷേധിക്കാൻ സാധിക്കാത്ത വണ്ണം അതവരുടെ കണ്മുന്നിൽ തന്നെയുണ്ട്. info
التفاسير:

external-link copy
44 : 55

یَطُوْفُوْنَ بَیْنَهَا وَبَیْنَ حَمِیْمٍ اٰنٍ ۟ۚ

നരകത്തിലും തിളച്ചു മറിയുന്ന കടുത്ത ചൂടു വെള്ളത്തിലുമായി അവർ (നരകയാതന അനുഭവിച്ചു) കൊണ്ടിരിക്കും. info
التفاسير:

external-link copy
45 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
46 : 55

وَلِمَنْ خَافَ مَقَامَ رَبِّهٖ جَنَّتٰنِ ۟ۚ

തൻ്റെ രക്ഷിതാവിന് മുൻപിൽ, പരലോകത്ത് നിൽക്കേണ്ടി വരുമല്ലോ എന്ന ഭയത്തിൽ ജീവിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് രണ്ട് സ്വർഗത്തോപ്പുകളുണ്ട്. info
التفاسير:

external-link copy
47 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
48 : 55

ذَوَاتَاۤ اَفْنَانٍ ۟ۚ

ഫലവർഗങ്ങൾ തരുന്ന, സുഖാനുഭവങ്ങളടങ്ങിയ, മഹത്തരമായ മരച്ചില്ലകൾ ഇടതിങ്ങിയ രണ്ട് സ്വർഗത്തോപ്പുകൾ. info
التفاسير:

external-link copy
49 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
50 : 55

فِیْهِمَا عَیْنٰنِ تَجْرِیٰنِ ۟ۚ

വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്. info
التفاسير:

external-link copy
51 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
52 : 55

فِیْهِمَا مِنْ كُلِّ فَاكِهَةٍ زَوْجٰنِ ۟ۚ

എല്ലാ പഴവർഗങ്ങളിൽ നിന്നും രണ്ട് ഇനങ്ങൾ അവിടെ (രണ്ട് സ്വർഗത്തോപ്പുകളിൽ) ഉണ്ട്. info
التفاسير:

external-link copy
53 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
54 : 55

مُتَّكِـِٕیْنَ عَلٰی فُرُشٍ بَطَآىِٕنُهَا مِنْ اِسْتَبْرَقٍ ؕ— وَجَنَا الْجَنَّتَیْنِ دَانٍ ۟ۚ

വിരിപ്പുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. അവയുടെ (വിരിപ്പുകളുടെ) ഉൾഭാഗങ്ങൾ കട്ടിയുള്ള പട്ടു കൊണ്ടായിരിക്കും. ആ രണ്ട് സ്വർഗങ്ങളിൽ നിന്ന് പറിച്ചെടുക്കാവുന്ന ഫലവർഗങ്ങളും പഴങ്ങളും നിൽക്കുന്നവർക്കും ഇരിക്കുന്നവർക്കും കിടക്കുന്നവർക്കുമെല്ലാം കൈ നീട്ടി പറിക്കാവുന്ന ദൂരത്തിൽ വളരെ അടുത്തായിരിക്കും. info
التفاسير:

external-link copy
55 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
56 : 55

فِیْهِنَّ قٰصِرٰتُ الطَّرْفِ ۙ— لَمْ یَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَآنٌّ ۟ۚ

തങ്ങളുടെ ഇണകളെ മാത്രം നോക്കുന്ന, കന്യകത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത, മനുഷ്യരോ ജിന്നോ സ്പർശിച്ചിട്ടില്ലാത്ത സ്ത്രീകൾ അവിടെയുണ്ടായിരിക്കും. info
التفاسير:

external-link copy
57 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
58 : 55

كَاَنَّهُنَّ الْیَاقُوْتُ وَالْمَرْجَانُ ۟ۚ

ഭംഗിയിലും പരിശുദ്ധിയിലും അവർ മാണിക്യവും പവിഴവും പോലുണ്ടാകും. info
التفاسير:

external-link copy
59 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
60 : 55

هَلْ جَزَآءُ الْاِحْسَانِ اِلَّا الْاِحْسَانُ ۟ۚ

തൻ്റെ രക്ഷിതാവിനെ അനുസരിച്ച് കൊണ്ട് ജീവിതം നന്നാക്കിയവന്, അവൻ്റെ പ്രതിഫലം അല്ലാഹു ഏറ്റവും നന്നാക്കുക എന്നതല്ലാതെ മറ്റെന്ത് പ്രതിഫലമാണുള്ളത്?! info
التفاسير:

external-link copy
61 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
62 : 55

وَمِنْ دُوْنِهِمَا جَنَّتٰنِ ۟ۚ

ഈ രണ്ട് സ്വർഗങ്ങൾക്ക് പുറമെ വേറെ രണ്ട് സ്വർഗങ്ങൾ കൂടിയുണ്ട്. info
التفاسير:

external-link copy
63 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
64 : 55

مُدْهَآمَّتٰنِ ۟ۚ

കടുത്ത പച്ചപ്പു നിറഞ്ഞ (രണ്ട് സ്വർഗത്തോപ്പുകൾ). info
التفاسير:

external-link copy
65 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
66 : 55

فِیْهِمَا عَیْنٰنِ نَضَّاخَتٰنِ ۟ۚ

വെള്ളം കുതിച്ചൊഴുകുന്ന രണ്ട് ഉറവകൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്. അവയിലെ ഒഴുക്ക് ഒരിക്കലും നിലക്കുകയില്ല. info
التفاسير:

external-link copy
67 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
68 : 55

فِیْهِمَا فَاكِهَةٌ وَّنَخْلٌ وَّرُمَّانٌ ۟ۚ

ഈ രണ്ട് സ്വർഗത്തോപ്പുകളിലും ധാരാളം പഴവർഗങ്ങളും, വലിയ ഈന്തപ്പനകളും, ഉറുമാൻ പഴവുമുണ്ട്. info
التفاسير:

external-link copy
69 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:
Bu səhifədə olan ayələrdən faydalar:
• أهمية الخوف من الله واستحضار رهبة الوقوف بين يديه.
* അല്ലാഹുവിലുള്ള ഭയവും, അവൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്ന വേളയെ കുറിച്ച് ഉണ്ടായിരിക്കേണ്ട ഭീതി മനസ്സാവഹിക്കലും വളരെ പ്രധാനപ്പെട്ടതാണ്. info

• مدح نساء الجنة بالعفاف دلالة على فضيلة هذه الصفة في المرأة.
* സ്വർഗസ്ത്രീകൾ അവരുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞതിൽ നിന്ന് ഈ ഗുണവിശേഷണം ഒരു സ്ത്രീയിൽ എത്ര മാത്രം ശ്രേഷ്ഠകരമാണ് എന്ന് മനസ്സിലാക്കാം. info

• الجزاء من جنس العمل.
* പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക. info