Qurani Kərimin mənaca tərcüməsi - Qurani Kərimin müxtəsər tərfsiri - kitabının Malabar dilinə tərcüməsi.

റഹ്മാൻ

Surənin məqsədlərindən:
تذكير الجن والإنس بنعم الله الباطنة والظاهرة، وآثار رحمته في الدنيا والآخرة.
ജിന്നുകളെയും മനുഷ്യരെയും ബാഹ്യവും ഗോപ്യവുമായ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തുകയും, ഇഹലോകത്തും പരലോകത്തുമുള്ള അവൻ്റെ കാരുണ്യത്തിൻ്റെ അടയാളങ്ങൾ അറിയിക്കുകയും ചെയ്യുന്നു. info

external-link copy
1 : 55

اَلرَّحْمٰنُ ۟ۙ

അതിവിശാലമായ കാരുണ്യമുള്ളവനായ റഹ്മാൻ. info
التفاسير:

external-link copy
2 : 55

عَلَّمَ الْقُرْاٰنَ ۟ؕ

മനപാഠമാക്കാൻ എളുപ്പമാക്കിയും, അർഥം മനസ്സിലാക്കാൻ സൗകര്യപ്പെടുത്തിയും അവൻ ജനങ്ങളെ ഖുർആൻ പഠിപ്പിച്ചു. info
التفاسير:

external-link copy
3 : 55

خَلَقَ الْاِنْسَانَ ۟ۙ

മനുഷ്യനെ നേരായ രൂപത്തിൽ അവൻ സൃഷ്ടിച്ചു. അവൻ്റെ രൂപം അവൻ നന്നാക്കുകയും ചെയ്തു. info
التفاسير:

external-link copy
4 : 55

عَلَّمَهُ الْبَیَانَ ۟

മനസ്സിലുള്ളത് പറഞ്ഞും എഴുതിയും ഫലിപ്പിക്കേണ്ടതെങ്ങനെ എന്നും അവൻ (മനുഷ്യനെ) പഠിപ്പിച്ചു. info
التفاسير:

external-link copy
5 : 55

اَلشَّمْسُ وَالْقَمَرُ بِحُسْبَانٍ ۟ۙ

സൂര്യനെയും ചന്ദ്രനെയും അവൻ നിർണ്ണയിച്ചിരിക്കുന്നു. അവ രണ്ടും കൃത്യമായ കണക്കനുസരിച്ച് സഞ്ചരിക്കുന്നു. അതു വഴി മനുഷ്യർക്ക് വർഷങ്ങളുടെ എണ്ണവും കണക്കും അറിയാൻ കഴിയുന്നു. info
التفاسير:

external-link copy
6 : 55

وَّالنَّجْمُ وَالشَّجَرُ یَسْجُدٰنِ ۟

കൊമ്പില്ലാത്ത ചെടികളും, മറ്റു വൃക്ഷങ്ങളും അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ടും, അവന് സമർപ്പിതരായും സാഷ്ടാംഘം (സുജൂദ്) ചെയ്യുന്നു. info
التفاسير:

external-link copy
7 : 55

وَالسَّمَآءَ رَفَعَهَا وَوَضَعَ الْمِیْزَانَ ۟ۙ

ആകാശത്തെ ഭൂമിക്കൊരു മേൽക്കൂരയായി അവൻ ഉയർത്തി നിർത്തിയിരിക്കുന്നു. ഭൂമിയിൽ അവൻ നീതി സ്ഥാപിക്കുകയും, അത് നിലനിർത്താൻ തൻ്റെ ദാസന്മാരോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
8 : 55

اَلَّا تَطْغَوْا فِی الْمِیْزَانِ ۟

(ഭൂമിയിൽ) അവൻ നീതി സ്ഥാപിച്ചത് -ജനങ്ങളേ- നിങ്ങൾ വഞ്ചന കാണിക്കാതിരിക്കാനും, അളവിലും തൂക്കത്തിലും ചതി പ്രയോഗിക്കാതിരിക്കാനുമാണ്. info
التفاسير:

external-link copy
9 : 55

وَاَقِیْمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِیْزَانَ ۟

നിങ്ങൾക്കിടയിൽ പരസ്പരം നിങ്ങൾ നീതി നടപ്പിലാക്കുക. മറ്റുള്ളവർക്ക് അളന്നു കൊടുക്കുമ്പോൾ അളവിലോ തൂക്കത്തിലോ നിങ്ങൾ കുറവ് വരുത്തുകയും ചെയ്യരുത്. info
التفاسير:

external-link copy
10 : 55

وَالْاَرْضَ وَضَعَهَا لِلْاَنَامِ ۟ۙ

സൃഷ്ടികൾക്ക് വാസയോഗ്യമായ തരത്തിൽ ഭൂമിയെ അവൻ സംവിധാനിച്ചിരിക്കുന്നു. info
التفاسير:

external-link copy
11 : 55

فِیْهَا فَاكِهَةٌ وَّالنَّخْلُ ذَاتُ الْاَكْمَامِ ۟ۖ

ഫലവർഹങ്ങൾ വിളയുന്ന വൃക്ഷങ്ങളും, ഈത്തപ്പഴം ഉൾക്കൊള്ളുന്ന കൂമ്പോളകളുള്ള ഈന്തപ്പനകളും ഭൂമിയിലുണ്ട്. info
التفاسير:

external-link copy
12 : 55

وَالْحَبُّ ذُو الْعَصْفِ وَالرَّیْحَانُ ۟ۚ

ഗോതമ്പും ചോളവും പോലെ വൈക്കോലുള്ള ധാന്യങ്ങളും, നിങ്ങൾക്കിഷ്ടപ്പെടുന്ന സുഗന്ധമുള്ള മറ്റു ചെടികളുമുണ്ട്. info
التفاسير:

external-link copy
13 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
14 : 55

خَلَقَ الْاِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ ۟ۙ

ചുട്ട കളിമണ്ണ് പോലെ, മുട്ടിയാൽ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ മണ്ണിൽ നിന്ന് അവൻ മനുഷ്യരുടെ പിതാവായ ആദം -عَلَيْهِ السَّلَامُ- നെ സൃഷ്ടിച്ചു. info
التفاسير:

external-link copy
15 : 55

وَخَلَقَ الْجَآنَّ مِنْ مَّارِجٍ مِّنْ نَّارٍ ۟ۚ

ജിന്നുകളുടെ പിതാവിനെ പുകയുടെ കലർപ്പില്ലാത്ത അഗ്നിയിൽ നിന്നും അവൻ സൃഷ്ടിച്ചു. info
التفاسير:

external-link copy
16 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
17 : 55

رَبُّ الْمَشْرِقَیْنِ وَرَبُّ الْمَغْرِبَیْنِ ۟ۚ

ശൈത്യകാലത്തും വേനൽകാലത്തുമുള്ള സൂര്യൻ്റെ രണ്ട് ഉദയാസ്ഥമന സ്ഥാനങ്ങളുടെയും രക്ഷിതാവുമാകുന്നു അവൻ. info
التفاسير:

external-link copy
18 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:
Bu səhifədə olan ayələrdən faydalar:
• كتابة الأعمال صغيرها وكبيرها في صحائف الأعمال.
* ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങളും മനുഷ്യരുടെ ചെയ്തികൾ രേഖപ്പെടുത്തപ്പെടുന്ന ഏടുകളിൽ എഴുതപ്പെടും. info

• ابتداء الرحمن بذكر نعمه بالقرآن دلالة على شرف القرآن وعظم منته على الخلق به.
* അല്ലാഹു സൃഷ്ടികൾക്ക് ചെയ്ത അനുഗ്രഹങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങിയത് ഖുർആനിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് എന്നതിൽ ഖുർആനിൻ്റെ മഹത്വത്തിലേക്കും, അതിലൂടെ അല്ലാഹു സൃഷ്ടികൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിലേക്കുമുള്ള സൂചനയുണ്ട്. info

• مكانة العدل في الإسلام.
* ഇസ്ലാമിൽ നീതിനിർവ്വഹണത്തിനുള്ള പ്രാധാന്യം. info

• نعم الله تقتضي منا العرفان بها وشكرها، لا التكذيب بها وكفرها.
* അല്ലാഹു നമുക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നാം തിരിച്ചറിയുകയും, അവക്ക് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാതെ അവയെ നിഷേധിക്കുകയും, നന്ദികേട് കാണിക്കുകയുമല്ല വേണ്ടത്. info