ترجمة معاني القرآن الكريم - الترجمة المليبارية - عبد الحميد حيدر وكنهي محمد

external-link copy
4 : 63

وَاِذَا رَاَیْتَهُمْ تُعْجِبُكَ اَجْسَامُهُمْ ؕ— وَاِنْ یَّقُوْلُوْا تَسْمَعْ لِقَوْلِهِمْ ؕ— كَاَنَّهُمْ خُشُبٌ مُّسَنَّدَةٌ ؕ— یَحْسَبُوْنَ كُلَّ صَیْحَةٍ عَلَیْهِمْ ؕ— هُمُ الْعَدُوُّ فَاحْذَرْهُمْ ؕ— قَاتَلَهُمُ اللّٰهُ ؗ— اَنّٰی یُؤْفَكُوْنَ ۟

നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും.(2) അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും.(3) അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌? info

2) നല്ല ആകാരസൗഷ്ഠവമുള്ളവരും സമര്‍ത്ഥമായി സംസാരിക്കാന്‍ കഴിവുള്ളവരുമായിരുന്നു കപടന്മാര്‍ എന്നര്‍ത്ഥം.
3) കപടന്മാര്‍ക്ക് എപ്പോഴും ആശങ്കയായിരിക്കും. തങ്ങളുടെ നിജസ്ഥിതി ആരെങ്കിലും അറിയുന്നുേണ്ടാ എന്നറിയാന്‍ അവര്‍ സദാ കാതോര്‍ത്ത് നടക്കും. അപ്പോള്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളും തങ്ങള്‍ക്കെതിരിലുള്ളതാണെന്ന് ധരിച്ച് അവര്‍ വേവലാതിപ്പെടും.

التفاسير: