2) നല്ല ആകാരസൗഷ്ഠവമുള്ളവരും സമര്‍ത്ഥമായി സംസാരിക്കാന്‍ കഴിവുള്ളവരുമായിരുന്നു കപടന്മാര്‍ എന്നര്‍ത്ഥം.
3) കപടന്മാര്‍ക്ക് എപ്പോഴും ആശങ്കയായിരിക്കും. തങ്ങളുടെ നിജസ്ഥിതി ആരെങ്കിലും അറിയുന്നുേണ്ടാ എന്നറിയാന്‍ അവര്‍ സദാ കാതോര്‍ത്ത് നടക്കും. അപ്പോള്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളും തങ്ങള്‍ക്കെതിരിലുള്ളതാണെന്ന് ധരിച്ച് അവര്‍ വേവലാതിപ്പെടും.