1) ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ പല കുതന്ത്രങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കപടന്മാര്‍ ആത്മരക്ഷയ്ക്കുവേണ്ടി സ്വീകരിച്ചിരുന്ന ഒരു തന്ത്രം മാത്രമായിരുന്നു തങ്ങള്‍ സത്യവിശ്വാസികളാണെന്ന് ആണയിട്ടു പറയല്‍.
2) നല്ല ആകാരസൗഷ്ഠവമുള്ളവരും സമര്‍ത്ഥമായി സംസാരിക്കാന്‍ കഴിവുള്ളവരുമായിരുന്നു കപടന്മാര്‍ എന്നര്‍ത്ഥം.
3) കപടന്മാര്‍ക്ക് എപ്പോഴും ആശങ്കയായിരിക്കും. തങ്ങളുടെ നിജസ്ഥിതി ആരെങ്കിലും അറിയുന്നുേണ്ടാ എന്നറിയാന്‍ അവര്‍ സദാ കാതോര്‍ത്ത് നടക്കും. അപ്പോള്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളും തങ്ങള്‍ക്കെതിരിലുള്ളതാണെന്ന് ധരിച്ച് അവര്‍ വേവലാതിപ്പെടും.