Bản dịch ý nghĩa nội dung Qur'an - 简易古兰经经注马拉雅拉姆语版

മുത്വഫ്ഫിഫീൻ

Trong những ý nghĩa của chương Kinh:
تحذير المكذبين الظالمين من يوم القيامة وبشارة المؤمنين به.
നിഷേധികൾക്കും അതിക്രമികൾക്കും പരലോകദിനത്തെ കുറിച്ച് താക്കീത് നൽകുകയും, അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അന്നേ ദിവസത്തെ കുറിച്ച് സന്തോഷവാർത്ത നൽകുകയും ചെയ്യുന്നു. info

external-link copy
1 : 83

وَیْلٌ لِّلْمُطَفِّفِیْنَ ۟ۙ

അളവിൽ കുറക്കുന്നവർക്ക് മഹാനാശം. info
التفاسير:

external-link copy
2 : 83

الَّذِیْنَ اِذَا اكْتَالُوْا عَلَی النَّاسِ یَسْتَوْفُوْنَ ۟ؗۖ

മറ്റുള്ളവരിൽ നിന്ന് അളന്നു വാങ്ങുകയാണെങ്കിൽ തങ്ങളുടെ അവകാശം ഒട്ടും കുറവ് വരുത്താതെ നേടിയെടുക്കുകയും; info
التفاسير:

external-link copy
3 : 83

وَاِذَا كَالُوْهُمْ اَوْ وَّزَنُوْهُمْ یُخْسِرُوْنَ ۟ؕ

അവർ ജനങ്ങൾക്ക് അളന്നു കൊടുക്കുകയാണെങ്കിൽ തൂക്കത്തിലും അളവിലും കുറവ് വരുത്തുകയും ചെയ്യും. നബി -ﷺ- പാലായനം ചെയ്ത് മദീനയിലേക്ക് വരുമ്പോൾ അവിടെയുള്ളവരുടെ സ്ഥിതി ഇപ്രകാരമായിരുന്നു. info
التفاسير:

external-link copy
4 : 83

اَلَا یَظُنُّ اُولٰٓىِٕكَ اَنَّهُمْ مَّبْعُوْثُوْنَ ۟ۙ

ഈ തിന്മ പ്രവർത്തിക്കുന്നവർ തങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കപ്പെടും എന്നതിൽ ഉറച്ചു വിശ്വസിക്കുന്നില്ലേ? info
التفاسير:
Trong những bài học trích được của các câu Kinh trên trang này:
• التحذير من الغرور المانع من اتباع الحق.
* സത്യം പിൻപറ്റുന്നത് തടയുന്ന ആത്മവഞ്ചന സംഭവിക്കുന്നതിൽ നിന്നുള്ള താക്കീത്. info

• الجشع من الأخلاق الذميمة في التجار ولا يسلم منه إلا من يخاف الله.
* കൂടുതൽ സമ്പാദിക്കുവാനുള്ള ആർത്തി കച്ചവടക്കാരിൽ കാണപ്പെടുന്ന ആക്ഷേപകരമായ സ്വഭാവമാണ്. അല്ലാഹുവിനെ ഭയക്കുന്നവരല്ലാതെ അതിൽ നിന്ന് രക്ഷപ്പെടുകയില്ല. info

• تذكر هول القيامة من أعظم الروادع عن المعصية.
* അന്ത്യനാളിൻ്റെ ഭയാനകമായ അവസ്ഥ ചിന്തിക്കുന്നത് തിന്മകളിൽ നിന്ന് തടഞ്ഞു നിർത്തുവാൻ സഹായിക്കുന്ന ഏറ്റവും വലിയ പ്രേരകമാണ്. info

external-link copy
5 : 83

لِیَوْمٍ عَظِیْمٍ ۟ۙ

വിചാരണക്കും പ്രതിഫലം നൽകപ്പെടുന്നതിനുമായി പരീക്ഷണങ്ങളും ഭീകരതയും നിറഞ്ഞു നിൽക്കുന്ന ഭയങ്കരമായ ഒരു ദിവസത്തിൽ (ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന്). info
التفاسير:

external-link copy
6 : 83

یَّوْمَ یَقُوْمُ النَّاسُ لِرَبِّ الْعٰلَمِیْنَ ۟ؕ

എല്ലാ സൃഷ്ടികളുടെയും രക്ഷിതാവിങ്കലേക്ക് ജനങ്ങൾ വിചാരണക്കായി എഴുന്നേറ്റ് വരുന്ന ദിവസം. info
التفاسير:

external-link copy
7 : 83

كَلَّاۤ اِنَّ كِتٰبَ الْفُجَّارِ لَفِیْ سِجِّیْنٍ ۟ؕ

മരണ ശേഷം ഒരു പുനരുജ്ജീവനമുണ്ടാകുകയില്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! ഇസ്ലാമിനെ നിഷേധിച്ച അധർമ്മകാരികളുടെയും കപടവിശ്വാസികളുടെയും ഗ്രന്ഥം ഭൂമിക്കടിയിൽ വളരെ താഴ്ചയിൽ നഷ്ടം സംഭവിച്ച അവസ്ഥയിലായിരിക്കും. info
التفاسير:

external-link copy
8 : 83

وَمَاۤ اَدْرٰىكَ مَا سِجِّیْنٌ ۟ؕ

ഹേ റസൂൽ! 'സിജ്ജീൻ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ? info
التفاسير:

external-link copy
9 : 83

كِتٰبٌ مَّرْقُوْمٌ ۟ؕ

അതിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല. info
التفاسير:

external-link copy
10 : 83

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟ۙ

അന്നേ ദിവസം കളവാക്കിയവർക്ക് നാശവും നഷ്ടവുമുണ്ടാകട്ടെ. info
التفاسير:

external-link copy
11 : 83

الَّذِیْنَ یُكَذِّبُوْنَ بِیَوْمِ الدِّیْنِ ۟ؕ

അല്ലാഹു അടിമകൾക്ക് അവരുടെ ഇഹലോകത്തെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്ന പ്രതിഫലദിവസത്തെ നിഷേധിക്കുന്നവർക്ക്. info
التفاسير:

external-link copy
12 : 83

وَمَا یُكَذِّبُ بِهٖۤ اِلَّا كُلُّ مُعْتَدٍ اَثِیْمٍ ۟ۙ

അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ലംഘിച്ചവനും, ധാരാളമായി തിന്മകൾ പ്രവർത്തിക്കുന്നവനുമല്ലാതെ ആ ദിവസത്തെ നിഷേധിക്കുകയില്ല. info
التفاسير:

external-link copy
13 : 83

اِذَا تُتْلٰی عَلَیْهِ اٰیٰتُنَا قَالَ اَسَاطِیْرُ الْاَوَّلِیْنَ ۟ؕ

നമ്മുടെ ദൂതനായ മുഹമ്മദിൻ്റെ -ﷺ- മേൽ അവതരിപ്പിക്കപ്പെട്ട (ഖുർആനിലെ) ആയത്തുകൾ പാരായണം ചെയ്ത് കേൾപ്പിക്കപ്പെട്ടാൽ അവൻ പറയും: ഇത് പഴമക്കാരുടെ പുരാണങ്ങളാണ്. ഇതൊന്നും അല്ലാഹുവിൽ നിന്നുള്ളതല്ല. info
التفاسير:

external-link copy
14 : 83

كَلَّا بَلْ ٚ— رَانَ عَلٰی قُلُوْبِهِمْ مَّا كَانُوْا یَكْسِبُوْنَ ۟

നിഷേധികളായ ഇവർ ധരിച്ചു വെച്ചതു പോലെയല്ല കാര്യം! എന്നാൽ ചെയ്തു വെച്ച തിന്മകൾ അവരുടെ ബുദ്ധിയെ കീഴടക്കുകയും, അതിന് മറയിടുകയും ചെയ്തിരിക്കുന്നു. അതിനാൽ തങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് അവർക്ക് സത്യം കാണാൻ കഴിയില്ല. info
التفاسير:

external-link copy
15 : 83

كَلَّاۤ اِنَّهُمْ عَنْ رَّبِّهِمْ یَوْمَىِٕذٍ لَّمَحْجُوْبُوْنَ ۟ؕ

ഉറപ്പായും അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ കാണുന്നതിൽ നിന്ന് അന്ത്യനാളിൽ തടയപ്പെടുന്നതാണ്. info
التفاسير:

external-link copy
16 : 83

ثُمَّ اِنَّهُمْ لَصَالُوا الْجَحِیْمِ ۟ؕ

പിന്നെ അവർ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യുന്നതാണ്. info
التفاسير:

external-link copy
17 : 83

ثُمَّ یُقَالُ هٰذَا الَّذِیْ كُنْتُمْ بِهٖ تُكَذِّبُوْنَ ۟ؕ

പിന്നീട് അവരെ ആക്ഷേപിച്ചു കൊണ്ട് ഇങ്ങനെ പറയപ്പെടും: ദുനിയാവിൽ നിങ്ങളുടെ റസൂൽ പറഞ്ഞു തന്നപ്പോൾ നിഷേധിച്ച അതേ ശിക്ഷയാണ് നിങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. info
التفاسير:

external-link copy
18 : 83

كَلَّاۤ اِنَّ كِتٰبَ الْاَبْرَارِ لَفِیْ عِلِّیِّیْنَ ۟ؕ

വിചാരണയോ പ്രതിഫലമോ ഇല്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! തീർച്ചയായും സൽകർമ്മികളുടെ ഗ്രന്ഥം 'ഇല്ലിയ്യീനിൽ' ആയിരിക്കും. info
التفاسير:

external-link copy
19 : 83

وَمَاۤ اَدْرٰىكَ مَا عِلِّیُّوْنَ ۟ؕ

ഹേ റസൂൽ! 'ഇല്ലിയ്യൂൻ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ? info
التفاسير:

external-link copy
20 : 83

كِتٰبٌ مَّرْقُوْمٌ ۟ۙ

അതിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല. info
التفاسير:

external-link copy
21 : 83

یَّشْهَدُهُ الْمُقَرَّبُوْنَ ۟ؕ

ഓരോ ആകാശത്തിലെയും സാമീപ്യം സിദ്ധിച്ച മലക്കുകൾ ഈ ഗ്രന്ഥത്തിൻ്റെ അടുക്കൽ സന്നിഹിതരാകും. info
التفاسير:

external-link copy
22 : 83

اِنَّ الْاَبْرَارَ لَفِیْ نَعِیْمٍ ۟ۙ

ധാരാളമായി നന്മയും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും. info
التفاسير:

external-link copy
23 : 83

عَلَی الْاَرَآىِٕكِ یَنْظُرُوْنَ ۟ۙ

അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ നോക്കിക്കൊണ്ടിരിക്കും; അവരുടെ മനസ്സുകളെ പ്രശോഭിതവും സന്തോഷപൂരിതവുമാക്കുന്ന എല്ലാത്തിലേക്കും (അവർ നോക്കിക്കൊണ്ടിരിക്കും). info
التفاسير:

external-link copy
24 : 83

تَعْرِفُ فِیْ وُجُوْهِهِمْ نَضْرَةَ النَّعِیْمِ ۟ۚ

നീ അവരെ കണ്ടാൽ അവരുടെ മുഖങ്ങളിൽ സുഖാനുഭൂതികളുടെ അടയാളവും ഭംഗിയും തിളക്കവും കാണാൻ കഴിയും. info
التفاسير:

external-link copy
25 : 83

یُسْقَوْنَ مِنْ رَّحِیْقٍ مَّخْتُوْمٍ ۟ۙ

അവരുടെ ഭൃതന്മാർ അവർക്കായി മുദ്ര വെക്കപ്പെട്ട പാത്രങ്ങളിൽ നിന്ന് മദ്യം പകർന്നു കൊണ്ടിരിക്കും. info
التفاسير:

external-link copy
26 : 83

خِتٰمُهٗ مِسْكٌ ؕ— وَفِیْ ذٰلِكَ فَلْیَتَنَافَسِ الْمُتَنٰفِسُوْنَ ۟ؕ

അതിൽ നിന്ന് തുടക്കം മുതൽ അവസാനം വരെ കസ്തൂരിയുടെ മണം അടിച്ചു കൊണ്ടിരിക്കും. അല്ലാഹുവിന് തൃപ്തികരമായ പ്രവർത്തനങ്ങൾ ചെയ്തും, അവന് വെറുപ്പുണ്ടാക്കുന്നവ വെടിഞ്ഞും മത്സരിക്കുന്നവർ മത്സരിക്കേണ്ടത് ഈ മാന്യമായ പ്രതിഫലത്തിന് വേണ്ടിയത്രെ. info
التفاسير:

external-link copy
27 : 83

وَمِزَاجُهٗ مِنْ تَسْنِیْمٍ ۟ۙ

മുദ്ര വെക്കപ്പെട്ട ഈ പാനീയത്തിൽ 'തസ്നീം' എന്നു പേരുള്ള ഉറവയിൽ നിന്നും കലർത്തുന്നതാണ്. info
التفاسير:

external-link copy
28 : 83

عَیْنًا یَّشْرَبُ بِهَا الْمُقَرَّبُوْنَ ۟ؕ

തസ്നീം' എന്നാൽ സ്വർഗത്തിൽ ഏറ്റവും മുകളിലുള്ള ഉറവയാണ്. അല്ലാഹുവിനോട് കൂടുതൽ സാമീപ്യം സിദ്ധിച്ചവർക്ക് അതിൽ നിന്ന് കലർപ്പില്ലാതെ ശുദ്ധമായി കുടിക്കാൻ ലഭിക്കുന്നതാണ്. ബാക്കിയുള്ളവർക്ക് അത് മറ്റു പാനീയങ്ങളിൽ കലർത്തിയ രൂപത്തിൽ കുടിക്കാൻ ലഭിക്കുന്നതാണ്. info
التفاسير:

external-link copy
29 : 83

اِنَّ الَّذِیْنَ اَجْرَمُوْا كَانُوْا مِنَ الَّذِیْنَ اٰمَنُوْا یَضْحَكُوْنَ ۟ؗۖ

(ഇസ്ലാമിനെ) നിഷേധിക്കുകയും, അതിക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നവർ (ഇസ്ലാമിൽ) വിശ്വസിച്ചിരുന്നവരെ പരിഹസിച്ച് ചിരിക്കുമായിരുന്നു. info
التفاسير:

external-link copy
30 : 83

وَاِذَا مَرُّوْا بِهِمْ یَتَغَامَزُوْنَ ۟ؗۖ

(ഇസ്ലാമിൽ) വിശ്വസിച്ചവരുടെ അടുക്കൽ കൂടെ നടന്നു പോകുമ്പോൾ അവർ പരിഹാസത്തോടെയും ഇകഴ്ത്തിയും കണ്ണിട്ടു കാണിക്കുമായിരുന്നു. info
التفاسير:

external-link copy
31 : 83

وَاِذَا انْقَلَبُوْۤا اِلٰۤی اَهْلِهِمُ انْقَلَبُوْا فَكِهِیْنَ ۟ؗۖ

(ഇസ്ലാമിനെ) നിഷേധിച്ചതിലും, (ഇസ്ലാമിൽ) വിശ്വസിക്കുന്നവരെ പരിഹസിച്ചതിലുമുള്ള ആഹ്ളാദത്തിൽ അവർ തങ്ങളുടെ കുടുംബത്തിലേക്ക് തിരിച്ചു പോകുമായിരുന്നു. info
التفاسير:

external-link copy
32 : 83

وَاِذَا رَاَوْهُمْ قَالُوْۤا اِنَّ هٰۤؤُلَآءِ لَضَآلُّوْنَ ۟ۙ

മുസ്ലിമീങ്ങളെ കണ്ടുകഴിഞ്ഞാൽ അവർ പറയുമായിരുന്നു: തങ്ങളുടെ പിതാക്കന്മാരുടെ മാർഗം ഉപേക്ഷിച്ച ഇക്കൂട്ടർ സത്യപാതയിൽ നിന്ന് വഴി തെറ്റിയവർ തന്നെ. info
التفاسير:

external-link copy
33 : 83

وَمَاۤ اُرْسِلُوْا عَلَیْهِمْ حٰفِظِیْنَ ۟ؕ

ഇങ്ങനെ (വിധി) പറയാൻ അവരുടെ പ്രവർത്തനങ്ങൾ തിട്ടപ്പെടുത്തി വെക്കാൻ ഇവരെ ഏൽപ്പിച്ചിട്ടൊന്നുമില്ല. info
التفاسير:
Trong những bài học trích được của các câu Kinh trên trang này:
• خطر الذنوب على القلوب.
* തിന്മകൾ ഹൃദയങ്ങൾക്ക് ഏൽപ്പിക്കുന്ന അപകടം. info

• حرمان الكفار من رؤية ربهم يوم القيامة.
* (ഇസ്ലാമിനെ) നിഷേധിച്ചവർ അവരുടെ രക്ഷിതാവായ അല്ലാഹുവിനെ കാണുന്നതിൽ നിന്ന് തടയപ്പെടും. info

• السخرية من أهل الدين صفة من صفات الكفار.
* ഇസ്ലാമിക നിർദേശങ്ങൾ പാലിച്ചു ജീവിക്കുന്നവരെ പരിഹസിക്കുക എന്നത് നിഷേധികളുടെ സ്വഭാവഗുണങ്ങളിൽ ഒന്നാണ്. info

external-link copy
34 : 83

فَالْیَوْمَ الَّذِیْنَ اٰمَنُوْا مِنَ الْكُفَّارِ یَضْحَكُوْنَ ۟ۙ

അന്ത്യനാളിൽ അല്ലാഹുവിൽ വിശ്വസിച്ചവർ ഇസ്ലാമിനെ (നിഷേധിച്ചവരെ) നോക്കി ചിരിക്കുന്നതാണ്; ഇഹലോകത്ത് അവർ ഇവരെ നോക്കി ചിരിച്ചിരുന്നത് പോലെ. info
التفاسير:

external-link copy
35 : 83

عَلَی الْاَرَآىِٕكِ ۙ— یَنْظُرُوْنَ ۟ؕ

അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അവർ അല്ലാഹു അവർക്ക് വേണ്ടി ഒരുക്കി വെച്ച ശാശ്വതമായ അനുഗ്രഹങ്ങൾ നോക്കിക്കൊണ്ടിരിക്കും. info
التفاسير:

external-link copy
36 : 83

هَلْ ثُوِّبَ الْكُفَّارُ مَا كَانُوْا یَفْعَلُوْنَ ۟۠

ഉറപ്പായും ഇഹലോകത്ത് (ഇസ്ലാമിനെ) നിഷേധിച്ചവർ ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങൾക്ക് നിന്ദ്യമായ ശിക്ഷ തന്നെ പ്രതിഫലമായി നൽകപ്പെട്ടിരിക്കുന്നു. info
التفاسير:
Trong những bài học trích được của các câu Kinh trên trang này:
• خضوع السماء والأرض لربهما.
* ആകാശവും ഭൂമിയും അവയുടെ രക്ഷിതാവിന് കീഴൊതുങ്ങുന്നു. info

• كل إنسان ساعٍ إما لخير وإما لشرّ.
* എല്ലാ മനുഷ്യരും പരിശ്രമിക്കുന്നവരാണ്; ഒന്നല്ലെങ്കിൽ നന്മക്കോ അല്ലെങ്കിൽ തിന്മക്കോ വേണ്ടി. info

• علامة السعادة يوم القيامة أخذ الكتاب باليمين، وعلامة الشقاء أخذه بالشمال.
* അന്ത്യനാളിൽ സൗഭാഗ്യം നേടിയവൻ്റെ അടയാളം അവൻ്റെ ഗ്രന്ഥം വലതു കയ്യിൽ വാങ്ങുക എന്നതാണ്. ദൗർഭാഗ്യത്തിൻ്റെ അടയാളം ഇടതു കയ്യിൽ വാങ്ങുന്നതും. info