Bản dịch ý nghĩa nội dung Qur'an - 简易古兰经经注马拉雅拉姆语版

external-link copy
16 : 64

فَاتَّقُوا اللّٰهَ مَا اسْتَطَعْتُمْ وَاسْمَعُوْا وَاَطِیْعُوْا وَاَنْفِقُوْا خَیْرًا لِّاَنْفُسِكُمْ ؕ— وَمَنْ یُّوْقَ شُحَّ نَفْسِهٖ فَاُولٰٓىِٕكَ هُمُ الْمُفْلِحُوْنَ ۟

അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും നിങ്ങൾക്ക് സാധിക്കുന്നിടത്തോളം അവനെ നിങ്ങൾ സൂക്ഷിക്കുക! നിങ്ങൾ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങൾക്ക് നൽകിയ നിങ്ങളുടെ സമ്പാദ്യം നന്മയുടെ വിവിധ മാർഗങ്ങളിൽ നിങ്ങൾ ചിലവഴിക്കുകയും ചെയ്യുക. മനസ്സിൻ്റെ അത്യാഗ്രഹത്തിൽ നിന്ന് ആരെയെങ്കിലും അല്ലാഹു കാത്തു രക്ഷിച്ചുവോ; അവർ തന്നെയാകുന്നു തങ്ങളുടെ ലക്ഷ്യം നേടിയെടുത്തും, ഭയക്കുന്ന ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടും യഥാർഥ വിജയികളായവർ. info
التفاسير:
Trong những bài học trích được của các câu Kinh trên trang này:
• مهمة الرسل التبليغ عن الله، وأما الهداية فهي بيد الله.
* അല്ലാഹുവിൻ്റെ ദൂതന്മാരുടെ ബാധ്യത അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു നൽകൽ മാത്രമാണ്. എന്നാൽ അത് സ്വീകരിക്കാൻ അവസരം ലഭിക്കുക അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രമാണ്. info

• الإيمان بالقدر سبب للطمأنينة والهداية.
* അല്ലാഹുവിൻ്റെ വിധിയിൽ വിശ്വസിക്കുക എന്നത് സ്വസ്ഥതയും സന്മാർഗവും ലഭിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്. info

• التكليف في حدود المقدور للمكلَّف.
* അല്ലാഹുവിൻ്റെ അടിമകൾക്ക് സാധ്യമാകുന്നത് മാത്രമേ അവൻ അവരുടെ മേൽ ബാധ്യതയാക്കിയിട്ടുള്ളൂ. info

• مضاعفة الثواب للمنفق في سبيل الله.
* അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുന്നവർക്ക് അവൻ ഇരട്ടിയാക്കി നൽകും. info