Bản dịch ý nghĩa nội dung Qur'an - 简易古兰经经注马拉雅拉姆语版

മുഅ്മിനൂൻ

Trong những ý nghĩa của chương Kinh:
بيان فلاح المؤمنين وخسران الكافرين.
അല്ലാഹുവിൽ വിശ്വസിച്ചവർക്ക് ലഭിക്കുന്ന വിജയവും, അവനെ നിഷേധിച്ചവർക്ക് സംഭവിക്കുന്ന പരാജയവും വിവരിക്കുന്നു. info

external-link copy
1 : 23

قَدْ اَفْلَحَ الْمُؤْمِنُوْنَ ۟ۙ

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവർ തങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുത്തു കൊണ്ടും, ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും വിജയിച്ചിരിക്കുന്നു. info
التفاسير:

external-link copy
2 : 23

الَّذِیْنَ هُمْ فِیْ صَلَاتِهِمْ خٰشِعُوْنَ ۟ۙ

തങ്ങളുടെ നിസ്കാരത്തിൽ ഭയഭക്തിയുള്ളവരാണവർ. നിസ്കാരത്തിൽ അവരുടെ അവയവങ്ങൾ ഒതുക്കമുള്ളതാകുകയും, ഹൃദയം മറ്റെല്ലാ ചിന്തകളിൽ നിന്നും മുക്തമാവുകയും ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
3 : 23

وَالَّذِیْنَ هُمْ عَنِ اللَّغْوِ مُعْرِضُوْنَ ۟ۙ

നിരർത്ഥകവും അനാവശ്യവുമായ കാര്യങ്ങളിൽ നിന്നും, തിന്മയാകുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും തിരിഞ്ഞു കളഞ്ഞവരുമാകുന്നു അവർ. info
التفاسير:

external-link copy
4 : 23

وَالَّذِیْنَ هُمْ لِلزَّكٰوةِ فٰعِلُوْنَ ۟ۙ

തങ്ങളുടെ സ്വദേഹങ്ങളെ മ്ലേഛതകളിൽ നിന്ന് ശുദ്ധീകരിക്കുന്നവരും, തങ്ങളുടെ സമ്പാദ്യം പരിശുദ്ധമാക്കുന്നതിനു വേണ്ടി സകാത്ത് നൽകുന്നവരുമാകുന്നു അവർ. info
التفاسير:

external-link copy
5 : 23

وَالَّذِیْنَ هُمْ لِفُرُوْجِهِمْ حٰفِظُوْنَ ۟ۙ

വ്യഭിചാരത്തിൽ നിന്നും സ്വവർഗരതിയിൽ നിന്നും മറ്റു മ്ലേഛതകളിൽ നിന്നും അകന്നു നിന്നുകൊണ്ട് തങ്ങളുടെ ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നവരത്രെ അവർ. അതിനാൽ അവർ ചാരിത്ര്യമുള്ളവരും പരിശുദ്ധരുമായിരിക്കും. info
التفاسير:

external-link copy
6 : 23

اِلَّا عَلٰۤی اَزْوَاجِهِمْ اَوْ مَا مَلَكَتْ اَیْمَانُهُمْ فَاِنَّهُمْ غَیْرُ مَلُوْمِیْنَ ۟ۚ

തങ്ങളുടെ ഇണകളിൽ നിന്നും, അവർ ഉടമപ്പെടുത്തിയ അടിമസ്ത്രീകളിൽ നിന്നും ഒഴികെ; അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മറ്റും ചെയ്യുന്നതിൽ അവർ ആക്ഷേപിക്കപ്പെടുകയില്ല. info
التفاسير:

external-link copy
7 : 23

فَمَنِ ابْتَغٰی وَرَآءَ ذٰلِكَ فَاُولٰٓىِٕكَ هُمُ الْعٰدُوْنَ ۟ۚ

അപ്പോൾ ആരെങ്കിലും തങ്ങളുടെ ഇണകളിലും അടിമസ്ത്രീകളിലുമല്ലാതെ ലൈംഗികതൃഷ്ണ നിർവ്വഹിക്കാൻ ശ്രമിച്ചാൽ അവൻ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ധിക്കരിച്ചവനാകുന്നു. അല്ലാഹു അനുവദിച്ചത് വിട്ട് അല്ലാഹു നിരോധിച്ചതിലേക്ക് അവൻ പ്രവേശിച്ചിരിക്കുന്നു. info
التفاسير:

external-link copy
8 : 23

وَالَّذِیْنَ هُمْ لِاَمٰنٰتِهِمْ وَعَهْدِهِمْ رٰعُوْنَ ۟ۙ

അല്ലാഹു അവരെ ഏൽപ്പിച്ചതും, അല്ലാഹുവിൻ്റെ ദാസന്മാർ അവരെ വിശ്വസിച്ചേൽപ്പിച്ചതുമായ കാര്യങ്ങളും, തങ്ങളുടെ കരാറുകളും സൂക്ഷിക്കുന്നവരാണവർ. അവ അവർ പാഴാക്കുകയില്ല. മറിച്ച്, അവ അവർ പൂർത്തീകരിക്കുന്നവരാണ്. info
التفاسير:

external-link copy
9 : 23

وَالَّذِیْنَ هُمْ عَلٰی صَلَوٰتِهِمْ یُحَافِظُوْنَ ۟ۘ

തങ്ങളുടെ നിസ്കാരങ്ങൾ സൂക്ഷിച്ചു പോരുന്നവരുമത്രെ അവർ; അത് അവർ സ്ഥിരമായി നിലനിർത്തുകയും, അതിൻ്റെ നിശ്ചിത സമയങ്ങളിൽ നിസ്കാരത്തിൻ്റെ റുക്നുകളും (അതിലെ പരമപ്രധാനമായ അടിസ്ഥാനങ്ങൾ) വാജിബുകളും (നിസ്കാരത്തിലെ നിർബന്ധകർമ്മങ്ങൾ) പാലിച്ചു കൊണ്ട് നിർവ്വഹിക്കുകയും ചെയ്യുന്നവർ. info
التفاسير:

external-link copy
10 : 23

اُولٰٓىِٕكَ هُمُ الْوٰرِثُوْنَ ۟ۙ

ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ തന്നെ അനന്തരാവകാശികൾ. info
التفاسير:

external-link copy
11 : 23

الَّذِیْنَ یَرِثُوْنَ الْفِرْدَوْسَ ؕ— هُمْ فِیْهَا خٰلِدُوْنَ ۟

സ്വർഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസ് അനന്തരമായി എടുക്കുന്നവർ. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അതിലെ സുഖാനുഗ്രഹങ്ങൾ ഒരിക്കലും അവർക്ക് മുറിഞ്ഞു പോകുന്നതല്ല. info
التفاسير:

external-link copy
12 : 23

وَلَقَدْ خَلَقْنَا الْاِنْسَانَ مِنْ سُلٰلَةٍ مِّنْ طِیْنٍ ۟ۚ

മനുഷ്യരുടെ പിതാവ് ആദമിനെ മണ്ണിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. ഭൂമിയിലെ മണ്ണിൻ്റെ മിശ്രിതം വെള്ളവുമായി കൂട്ടിക്കലർത്തിയ സത്തയിൽ നിന്നാണ് അദ്ദേഹത്തെ സൃഷ്ടിച്ച മണ്ണ് എടുത്തത്. info
التفاسير:

external-link copy
13 : 23

ثُمَّ جَعَلْنٰهُ نُطْفَةً فِیْ قَرَارٍ مَّكِیْنٍ ۪۟

ബീജത്തിൽ നിന്ന് പ്രത്യുൽപാദനം ചെയ്യപ്പെടുന്നവരായി പിന്നീട് അദ്ദേഹത്തിൻ്റെ മക്കളെ നാം സൃഷ്ടിച്ചു. ബീജം ഗർഭപാത്രത്തിൽ പ്രസവസമയം വരെ കഴിഞ്ഞുകൂടുന്നു. info
التفاسير:

external-link copy
14 : 23

ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظٰمًا فَكَسَوْنَا الْعِظٰمَ لَحْمًا ۗ— ثُمَّ اَنْشَاْنٰهُ خَلْقًا اٰخَرَ ؕ— فَتَبٰرَكَ اللّٰهُ اَحْسَنُ الْخٰلِقِیْنَ ۟ؕ

ഗർഭപാത്രത്തിൽ ഉറച്ചു നിലകൊള്ളുന്ന ആ ബീജത്തെ അതിന് ശേഷം ഒരു ചുവന്ന രക്തക്കട്ടയാക്കി നാം മാറ്റി. ശേഷം ആ ചുവന്ന രക്തക്കട്ടയെ ചവച്ച ഒരു ഇറച്ചിക്കഷ്ണം പോലെയാക്കി. അങ്ങനെ ആ മാംസപിണ്ഡത്തെ ഉറച്ച എല്ലായി രൂപപ്പെടുത്തി. ശേഷം ആ എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. ശേഷം ആത്മാവ് അതിൽ ഊതിക്കൊണ്ട് അവനെ മറ്റൊരു സൃഷ്ടിയായി നാം രൂപപ്പെടുത്തുകയും, ജീവലോകത്തേക്ക് പുറത്തു കൊണ്ടു വരികയും ചെയ്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു. info
التفاسير:

external-link copy
15 : 23

ثُمَّ اِنَّكُمْ بَعْدَ ذٰلِكَ لَمَیِّتُوْنَ ۟ؕ

ശേഷം -മനുഷ്യരേ- തീർച്ചയായും നിങ്ങൾ ഈ ഘട്ടങ്ങളെല്ലാം കടന്നുപോയതിന് ശേഷം, നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ മരിച്ചു പോകുന്നവരാകുന്നു. info
التفاسير:

external-link copy
16 : 23

ثُمَّ اِنَّكُمْ یَوْمَ الْقِیٰمَةِ تُبْعَثُوْنَ ۟

ശേഷം നിങ്ങൾ കാഴ്ച്ചവെച്ച പ്രവർത്തനങ്ങളെ കുറിച്ച് വിചാരണ ചെയ്യപ്പെടുന്നതിനായി നിങ്ങളുടെ മരണശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഖബറുകളിൽ നിന്ന് നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണ്. info
التفاسير:

external-link copy
17 : 23

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآىِٕقَ ۖۗ— وَمَا كُنَّا عَنِ الْخَلْقِ غٰفِلِیْنَ ۟

മനുഷ്യരേ! നിങ്ങൾക്ക് മുകളിൽ ഒന്നിന് മുകളിൽ ഒന്നായി ഏഴ് ആകാശങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നമ്മുടെ സൃഷ്ടിപ്പിനെ കുറിച്ച് നാം അശ്രദ്ധയിലായിരുന്നില്ല. അവ നാം മറക്കുന്നതുമല്ല. info
التفاسير:
Trong những bài học trích được của các câu Kinh trên trang này:
• للفلاح أسباب متنوعة يحسن معرفتها والحرص عليها.
• വിജയം നേടിയെടുക്കാൻ പലയിനം വഴികളുണ്ട്. അവ അറിയുന്നതും അതിൽ പരിശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്. info

• التدرج في الخلق والشرع سُنَّة إلهية.
• സൃഷ്ടിപ്പും മതനിയമങ്ങളും പടിപടിയായി നിർവഹിക്കുകയെന്നത് അല്ലാഹുവിൻ്റെ നടപടിക്രമമാണ്. info

• إحاطة علم الله بمخلوقاته.
• തൻ്റെ സൃഷ്ടികളെ അല്ലാഹുവിൻ്റെ അറിവ് ചൂഴ്ന്നിരിക്കുന്നു. info