32 നബി(ﷺ)ക്ക് മുമ്പ് അറബികള്‍ സഫായിലും മര്‍വയിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തിയിരുന്നു. വിഗ്രഹാരാധനയുമായുള്ള ഈ ബന്ധം നിമിത്തം സഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം നടത്തുന്നതില്‍ മുസ്‌ലിംകള്‍ക്ക് മനപ്രയാസം തോന്നിയിരുന്നു. ഹജ്ജിൻ്റെയും ഉംറഃയുടെയും ഭാഗമായ സഫാ-മര്‍വക്കിടയിലെ പ്രദക്ഷിണത്തിന് വിഗ്രഹാരാധനയുമായി ബന്ധമില്ലെന്നും അത് അല്ലാഹുവിൻ്റെ മതത്തിൻ്റെ ചിഹ്‌നങ്ങളില്‍പെട്ടതാണെന്നും അതിൻ്റെ പേരില്‍ മനപ്രയാസത്തിൻ്റെ ആവശ്യമില്ലെന്നും ഈ ആയത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു. ഹജ്ജിൻ്റെ കര്‍മങ്ങളില്‍ ഇഹ്‌റാം, കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫ്, സഫാ-മര്‍വയ്ക്കിടയിലെ സഅ്‌യ്, മുടി നീക്കല്‍ എന്നിവ മാത്രമാണ് ഉംറഃയുടെ കര്‍മങ്ങള്‍. ഉംറഃ തനിച്ചോ, ഹജ്ജിനോടൊന്നിച്ചോ നിര്‍വഹിക്കാവുന്നതാണ്.