Tradução dos significados do Nobre Qur’an. - Tradução malaiala - Abdul-Hamid Haidar Al-Madany e Kanhi Muhammad

external-link copy
158 : 2

اِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَآىِٕرِ اللّٰهِ ۚ— فَمَنْ حَجَّ الْبَیْتَ اَوِ اعْتَمَرَ فَلَا جُنَاحَ عَلَیْهِ اَنْ یَّطَّوَّفَ بِهِمَا ؕ— وَمَنْ تَطَوَّعَ خَیْرًا ۙ— فَاِنَّ اللّٰهَ شَاكِرٌ عَلِیْمٌ ۟

തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല.(32) ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു. info

32 നബി(ﷺ)ക്ക് മുമ്പ് അറബികള്‍ സഫായിലും മര്‍വയിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തിയിരുന്നു. വിഗ്രഹാരാധനയുമായുള്ള ഈ ബന്ധം നിമിത്തം സഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം നടത്തുന്നതില്‍ മുസ്‌ലിംകള്‍ക്ക് മനപ്രയാസം തോന്നിയിരുന്നു. ഹജ്ജിൻ്റെയും ഉംറഃയുടെയും ഭാഗമായ സഫാ-മര്‍വക്കിടയിലെ പ്രദക്ഷിണത്തിന് വിഗ്രഹാരാധനയുമായി ബന്ധമില്ലെന്നും അത് അല്ലാഹുവിൻ്റെ മതത്തിൻ്റെ ചിഹ്‌നങ്ങളില്‍പെട്ടതാണെന്നും അതിൻ്റെ പേരില്‍ മനപ്രയാസത്തിൻ്റെ ആവശ്യമില്ലെന്നും ഈ ആയത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു. ഹജ്ജിൻ്റെ കര്‍മങ്ങളില്‍ ഇഹ്‌റാം, കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫ്, സഫാ-മര്‍വയ്ക്കിടയിലെ സഅ്‌യ്, മുടി നീക്കല്‍ എന്നിവ മാത്രമാണ് ഉംറഃയുടെ കര്‍മങ്ങള്‍. ഉംറഃ തനിച്ചോ, ഹജ്ജിനോടൊന്നിച്ചോ നിര്‍വഹിക്കാവുന്നതാണ്.

التفاسير: