31 മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രക്തസാക്ഷ്യത്തിൻ്റെ മഹത്വം ഉള്‍ക്കൊള്ളാനാവില്ല. ഭൗതികമായി വീക്ഷിക്കുമ്പോള്‍ ഒരു രക്തസാക്ഷി സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയവനാണ്. എന്നെന്നേക്കുമായി നശിച്ചവനാണ്. എന്നാല്‍ അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവന്‍ അനശ്വരജീവിതം നേടിയവനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.