Tradução dos significados do Nobre Qur’an. - Tradução malaiala - Abdul-Hamid Haidar Al-Madany e Kanhi Muhammad

external-link copy
154 : 2

وَلَا تَقُوْلُوْا لِمَنْ یُّقْتَلُ فِیْ سَبِیْلِ اللّٰهِ اَمْوَاتٌ ؕ— بَلْ اَحْیَآءٌ وَّلٰكِنْ لَّا تَشْعُرُوْنَ ۟

അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷെ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.(31) info

31 മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രക്തസാക്ഷ്യത്തിൻ്റെ മഹത്വം ഉള്‍ക്കൊള്ളാനാവില്ല. ഭൗതികമായി വീക്ഷിക്കുമ്പോള്‍ ഒരു രക്തസാക്ഷി സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയവനാണ്. എന്നെന്നേക്കുമായി നശിച്ചവനാണ്. എന്നാല്‍ അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവന്‍ അനശ്വരജീവിതം നേടിയവനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.

التفاسير: