แปล​ความหมาย​อัลกุรอาน​ - คำแปลภาษามาลายาลัม สำหรับหนังสืออรรถาธิบายอัลกุรอานอย่างสรุป (อัลมุคตะศ็อร ฟีตัฟซีร อัลกุรอานิลกะรีม)

ത്വാഹാ

วัตถุประสงค์ของสูเราะฮ์:
السعادة باتباع هدى القرآن وحمل رسالته، والشقاء بمخالفته.
വിശുദ്ധ ഖുർആനിൻ്റെ മാർഗദർശനം പിൻപറ്റുകയും, അതിൻ്റെ സന്ദേശം വഹിക്കുകയും ചെയ്യുന്നതിലാണ് സർവ്വ സൗഭാഗ്യവുമുള്ളത്. അതിന് എതിരാകുന്നതിലാണ് എല്ലാ ദൗർഭാഗ്യവുമുള്ളത്. info

external-link copy
1 : 20

طٰهٰ ۟

ത്വാഹാ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. info
التفاسير:

external-link copy
2 : 20

مَاۤ اَنْزَلْنَا عَلَیْكَ الْقُرْاٰنَ لِتَشْقٰۤی ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! നിനക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നത് നിൻ്റെ സമൂഹം നിന്നിൽ വിശ്വസിക്കാത്തതിലുള്ള ഖേദം കാരണത്താൽ നിൻ്റെ മനസ്സ് പരവശമാകുന്നതിനല്ല. info
التفاسير:

external-link copy
3 : 20

اِلَّا تَذْكِرَةً لِّمَنْ یَّخْشٰی ۟ۙ

അല്ലാഹുവിനോട് ഭയഭക്തിയുള്ളവരാകാൻ അവൻ സൗഭാഗ്യം നൽകുന്നവർക്ക് ഒരു ഉൽബോധനമായിക്കൊണ്ടല്ലാതെ നാം ഈ ഖുർആൻ അവതരിപ്പിച്ചിട്ടില്ല. info
التفاسير:

external-link copy
4 : 20

تَنْزِیْلًا مِّمَّنْ خَلَقَ الْاَرْضَ وَالسَّمٰوٰتِ الْعُلٰی ۟ؕ

ഭൂമിയെയും ഉന്നതങ്ങളായ ആകാശങ്ങളെയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു അത് അവതരിപ്പിച്ചത്. അത് മഹത്തരമായ ഒരു ഖുർആൻ തന്നെയാകുന്നു; കാരണം മഹാനായ അല്ലാഹു അവതരിപ്പിച്ചതാണത്. info
التفاسير:

external-link copy
5 : 20

اَلرَّحْمٰنُ عَلَی الْعَرْشِ اسْتَوٰی ۟

മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) സിംഹാസനത്തിന് മേൽ ഔന്നത്യമുള്ളവനാവുകയും ആരോഹിതനാവുകയും ചെയ്തിരിക്കുന്നു. അവൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിലുള്ള സിംഹാസനാരോഹണമാണത്. info
التفاسير:

external-link copy
6 : 20

لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ وَمَا بَیْنَهُمَا وَمَا تَحْتَ الثَّرٰی ۟

അവന് മാത്രമുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലും ഭൂമിക്കടിയിലുമുള്ളതായ സർവ്വ സൃഷ്ടികളും. അവയെ എല്ലാം അവനാകുന്നു സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. info
التفاسير:

external-link copy
7 : 20

وَاِنْ تَجْهَرْ بِالْقَوْلِ فَاِنَّهٗ یَعْلَمُ السِّرَّ وَاَخْفٰی ۟

അല്ലാഹുവിൻ്റെ റസൂലേ! നീ സംസാരം പരസ്യമാക്കുകയോ പതുക്കെയാക്കുകയോ ചെയ്താലും അല്ലാഹു അവയെല്ലാം അറിയുന്നതാണ്. അവൻ രഹസ്യങ്ങളും രഹസ്യങ്ങളെക്കാൾ സൂക്ഷ്മമായതും -ഉദാഹരണത്തിന് മനസ്സിലൂടെ മിന്നിമറഞ്ഞു പോകുന്ന ചിന്തകൾ വരെ- അറിയുന്നു. അവന് അതിലൊന്നും തന്നെ അവ്യക്തമാവുകയില്ല. info
التفاسير:

external-link copy
8 : 20

اَللّٰهُ لَاۤ اِلٰهَ اِلَّا هُوَ ؕ— لَهُ الْاَسْمَآءُ الْحُسْنٰی ۟

അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. അവന് മാത്രമാകുന്നു എല്ലാ ഉൽകൃഷ്ടതകളിലും അങ്ങേയറ്റം പരിപൂർണ്ണതയെത്തിയ നാമങ്ങൾ ഉള്ളത്. info
التفاسير:

external-link copy
9 : 20

وَهَلْ اَتٰىكَ حَدِیْثُ مُوْسٰی ۟ۘ

അല്ലാഹുവിൻ്റെ റസൂലേ! ഇംറാനിൻ്റെ മകൻ മൂസായുടെ -عَلَيْهِ السَّلَامُ- ചരിത്രം നിനക്ക് വന്നെത്തിയിരിക്കുന്നു. info
التفاسير:

external-link copy
10 : 20

اِذْ رَاٰ نَارًا فَقَالَ لِاَهْلِهِ امْكُثُوْۤا اِنِّیْۤ اٰنَسْتُ نَارًا لَّعَلِّیْۤ اٰتِیْكُمْ مِّنْهَا بِقَبَسٍ اَوْ اَجِدُ عَلَی النَّارِ هُدًی ۟

അദ്ദേഹം തൻ്റെ യാത്രാമദ്ധ്യേ ഒരു തീ കണ്ടു. അപ്പോൾ തൻ്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. ഞാൻ ഒരു തീ കണ്ടിരിക്കുന്നു. അതിൽ നിന്ന് നിങ്ങൾക്ക് വേണ്ടി ഒരു തീക്കൊള്ളി എനിക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കാം. അല്ലെങ്കിൽ എനിക്ക് വഴികാട്ടി നൽകാൻ ആരെയെങ്കിലും കണ്ടെത്താൻ സാധിച്ചേക്കാം. info
التفاسير:

external-link copy
11 : 20

فَلَمَّاۤ اَتٰىهَا نُوْدِیَ یٰمُوْسٰی ۟ؕ

അങ്ങനെ അദ്ദേഹം തീയിൻ്റെ അടുക്കൽ എത്തിയപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു: ഹേ മൂസാ! info
التفاسير:

external-link copy
12 : 20

اِنِّیْۤ اَنَا رَبُّكَ فَاخْلَعْ نَعْلَیْكَ ۚ— اِنَّكَ بِالْوَادِ الْمُقَدَّسِ طُوًی ۟ؕ

തീർച്ചയായും ഞാനാകുന്നു നിൻ്റെ രക്ഷിതാവായ അല്ലാഹു. അതിനാൽ എന്നോട് സംസാരിക്കാനുള്ള തയ്യാറെടുപ്പായി നീ നിൻ്റെ ചെരുപ്പ് അഴിച്ചു വെക്കുക. പരിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു നീ ഇപ്പോൾ ഉള്ളത്. info
التفاسير:
ประโยชน์​ที่​ได้รับ​:
• ليس إنزال القرآن العظيم لإتعاب النفس في العبادة، وإذاقتها المشقة الفادحة، وإنما هو كتاب تذكرة ينتفع به الذين يخشون ربهم.
• മഹത്തരമായ ഖുർആൻ അവതരിപ്പിച്ചത് ഇബാദത്തുകൾ കൊണ്ട് മനുഷ്യരെ ക്ഷീണിപ്പിക്കുന്നതിനും, സഹിക്കാൻ കഴിയാത്ത പ്രയാസങ്ങൾ രുചിപ്പിക്കുന്നതിനുമല്ല. മറിച്ച്, അല്ലാഹുവിനോട് ഭയഭക്തിയുള്ളവർക്ക് പ്രയോജനപ്രദമായ ഉൽബോധനം മാത്രമാണത്. info

• قَرَن الله بين الخلق والأمر، فكما أن الخلق لا يخرج عن الحكمة؛ فكذلك لا يأمر ولا ينهى إلا بما هو عدل وحكمة.
• അല്ലാഹു സൃഷ്ടിപ്പും അവൻ്റെ കൽപ്പനയും ഒരുമിച്ചു പറഞ്ഞിരിക്കുന്നു. അവൻ്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹത്തരമായ ലക്ഷ്യമുണ്ട് എന്നതു പോലെ, നീതിപൂർവ്വകവും യുക്തിയോടെയുമല്ലാതെ അവൻ ഒരു കാര്യവും കൽപ്പിക്കുകയോ വിലക്കുകയോ ഇല്ല. info

• على الزوج واجب الإنفاق على الأهل (المرأة) من غذاء وكساء ومسكن ووسائل تدفئة وقت البرد.
• തൻ്റെ കുടുംബത്തിന് (ഭാര്യക്ക്) ചെലവ് ചെയ്യുക എന്നത് ഭർത്താവിൻ്റെ മേലുള്ള ബാധ്യതയാണ്. അവൾക്ക് ഭക്ഷണവും പുതപ്പും താമസവും ശൈത്യകാലത്ത് തണുപ്പ് അകറ്റാനുള്ള മാർഗങ്ങൾ എത്തിച്ചു നൽകലും അതിൽ പെടും. info