2) പ്രാപഞ്ചിക വ്യവസ്ഥയിലാകെ ദൃശ്യമാകുന്ന സന്തുലിതത്വമായിരിക്കാം ഇവിടെ തുലാസുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതില്‍ മനുഷ്യന്‍ ക്രമക്കേട് വരുത്തുന്നതോടെ എല്ലാ രംഗത്തും താളപ്പിഴകളുണ്ടാകുന്നു. പ്രാപഞ്ചിക വ്യവസ്ഥയിലെ സന്തുലിതത്വത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന്‍ തന്റെ ജീവിത വ്യവഹാരങ്ങളിലും സന്തുലിതത്വം പുലര്‍ത്താന്‍ ന്യായമായും ബാധ്യസ്ഥനാകുന്നു.
4) 'സ്വല്‍സ്വാല്‍' എന്ന വാക്കിന് ഭൂരിപക്ഷം വ്യാഖ്യാതാക്കളും നല്കിയ അര്‍ത്ഥമാണ് മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന കളിമണ്ണ് എന്നത്. 'അഴുകിയ കളിമണ്ണ്' എന്നാണ് ചിലര്‍ അര്‍ത്ഥം നല്കിയിട്ടുള്ളത്.
5) രണ്ട് ഉദയസ്ഥാനങ്ങള്‍, രണ്ട് അസ്തമനസ്ഥാനങ്ങള്‍ എന്നീ പദപ്രയോഗങ്ങള്‍ക്ക് ഉത്തരായന ദക്ഷിണായന കാലങ്ങളിലെ ഉദയാസ്തമനസ്ഥാനങ്ങള്‍ എന്നാണ് പല വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്.
പൂര്‍വാര്‍ധഗോളത്തിലുള്ളവര്‍ക്ക് സൂര്യോദയം അനുഭവപ്പെടുന്ന സമയത്ത് പശ്ചിമാര്‍ദ്ധ ഗോളത്തിലുള്ളവര്‍ക്ക് സൂര്യാസ്തമനമായിരിക്കും അനുഭവപ്പെടുന്നത്. പൂര്‍വാര്‍ദ്ധഗോളത്തിലുള്ളവര്‍ക്ക് അസ്തമനമാകുമ്പോള്‍ പശ്ചിമാര്‍ദ്ധഗോളത്തിലുള്ളവര്‍ക്ക് ഉദയമായിരിക്കും. അപ്പോള്‍ രണ്ട് അര്‍ധഗോളങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്തങ്ങളായ രണ്ട് ഉദയസ്ഥാനങ്ങളും രണ്ട് അസ്തമനസ്ഥാനങ്ങളും അനുഭവപ്പെടുന്നു. ഇതുമാകാം 'മശ്‌രിഖൈനി', 'മഗ്‌രിബൈനി' എന്നീ പദങ്ങളുടെ വിവക്ഷ. 70:40ലെ 'പല ഉദയസ്ഥാനങ്ങളുടെയും പല അസ്തമന സ്ഥാനങ്ങളുടെയും നാഥന്‍' എന്ന വാക്ക് ഉദയാമസ്തമനസ്ഥാനങ്ങള്‍ ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്നവയാണ് എന്ന് സൂചിപ്പിക്കുന്നു.
6) നദീജലവും സമുദ്രജലവും പരസ്പരം ലയിച്ചുചേരാതെ ദീര്‍ഘദൂരം ഒഴുകുന്ന അഴിമുഖങ്ങളെപ്പറ്റിയാകാം ഈ പരാമര്‍ശം. സമുദ്രങ്ങളില്‍ തന്നെയും പരസ്പരം ലയിച്ചു ചേരാതെ വേറിട്ടൊഴുകുന്ന ജലപ്രവാഹങ്ങളുണ്ടത്രെ.
10) ഈ ലോകത്തെ ന്യായാധിപന്മാര്‍ക്ക് കുറ്റവാളികളെ വിചാരണ നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടതായി വരുന്നു. എന്നാല്‍ അല്ലാഹുവിന് ന്യായവിധി നടത്താന്‍ അതിന്റെയൊന്നും ആവശ്യമില്ല. ഓരോരുത്തരുടെയും കര്‍മങ്ങളുടെ രേഖ അവരുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും, മനുഷ്യരുടെ കൈകളും കാലുകളും അവര്‍ ചെയ്ത കര്‍മങ്ങളുടെ കാര്യത്തില്‍ സാക്ഷ്യം വഹിക്കുകയും (വി.ഖു. 36:65) ചെയ്യുന്നതോടെ ചോദിച്ചു മനസ്സിലാക്കലോ അന്വേഷണമോ ആവശ്യമില്ലാതാകുന്നു.
11) 46 മുതല്‍ 60 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിക്കുന്നത് അല്ലാഹുവിങ്കല്‍ ഏറ്റവും സാമീപ്യം സിദ്ധിച്ച ദാസന്മാര്‍ക്കുള്ള പ്രതിഫലത്തെ പറ്റിയും 62 മുതല്‍ 76 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിക്കുന്നത് അതിന്റെ താഴെ പദവിയിലുള്ള സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫലത്തെ പറ്റിയുമാണെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം.