14) സത്യവിശ്വാസികളെയും, സത്യനിഷേധികളെയും അല്ലാഹു നരകത്തിൻ്റെ മുമ്പില്‍ ഹാജരാക്കുമെന്നും എന്നിട്ട് ധര്‍മനിഷ്ഠരായ സത്യവിശ്വാസികളെ അവിടെ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോകുമെന്നും, സത്യനിഷേധികളെ നരകത്തിലേക്ക് തള്ളുമെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം.
15) സമ്പന്നരും സുഖലോലുപരും സംഘബലമുള്ളവരുമാണ് ഭാഗ്യവാന്മാരെന്ന് കരുതുന്ന സത്യനിഷേധികള്‍ പരിഹാസപൂര്‍വം ചോദിക്കുന്ന ചോദ്യമത്രെ ഇത്.