8) ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹാറൂന്‍ മൂസാ നബി (عليه السلام) യുടെ സഹോദരനായ ഹാറൂനല്ല. സ്വാലിഹായ മറ്റൊരാളാണ്. മർയം (عليها السلام) അദ്ദേഹത്തോട് ആരാധനയിൽ വളരെയേറെ സാദൃശ്യമുള്ളവരായിരുന്നു.
9) യേശു അഥവാ ജീസസ് എന്നതിന്‍റെ അറബി രൂപമത്രെ 'ഈസാ'. 'യസൂഅ്' എന്നും പറയാറുണ്ട്. മിശിഹായുടെ അറബി രൂപമാണ് മസീഹ്.
10) യേശുക്രിസ്തു അല്ലാഹുവിന്‍റെ പുത്രനാണെന്ന വാദം സെൻ്റ്‌പോള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.
11) ഇസ്‌റാഈല്യരില്‍ ഒരു വിഭാഗം ഈസാ നബി(عليه السلام)യില്‍ വിശ്വസിച്ചു. മറ്റു ചിലർ അവിശ്വസിച്ചു. ചിലർ ഈസാ നബി അല്ലാഹുവിൻ്റെ പുത്രനാണെന്നും, മറ്റു ചിലർ ഈസാ നബി(عليه السلام) തന്നെയാണ് അല്ലാഹുവെന്നും വാദിച്ചു. മറ്റു ചിലർ ത്രിയേകത്വം ജല്പിച്ചു. യഹൂദികൾ ഈസാ നബി(عليه السلام) യെ നിഷേധിക്കുകയും മോശമായ ആരോപണങ്ങൾ അവിടുത്തെക്കുറിച്ചും മാതാവ് മർയമിനെക്കുറിച്ചും പറഞ്ഞുണ്ടാക്കുകയും ചെയ്തു.
12) ഇഹലോകത്ത് വെച്ച് സത്യം കണ്ടറിയാനോ കേട്ടു മനസ്സിലാക്കാനോ തയ്യാറാകാതിരുന്നവര്‍ക്ക് പരലോകത്ത് ചെല്ലുമ്പോള്‍ കാര്യം വളരെ വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. കാണുന്നതും കേള്‍ക്കുന്നതുമൊക്കെ സംശയാതീതമാം വിധം വ്യക്തമാകും. പക്ഷേ, ആ അറിവുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. കൊടും ഖേദമല്ലാതെ.