Traduzione dei Significati del Sacro Corano - Traduzione in malayalam di Abdul-Hamid Haidar e Kunhi Muhammad

external-link copy
6 : 59

وَمَاۤ اَفَآءَ اللّٰهُ عَلٰی رَسُوْلِهٖ مِنْهُمْ فَمَاۤ اَوْجَفْتُمْ عَلَیْهِ مِنْ خَیْلٍ وَّلَا رِكَابٍ وَّلٰكِنَّ اللّٰهَ یُسَلِّطُ رُسُلَهٗ عَلٰی مَنْ یَّشَآءُ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

അവരില്‍ നിന്ന് (യഹൂദരില്‍ നിന്ന്‌) അല്ലാഹു അവന്‍റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല.(4) പക്ഷെ, അല്ലാഹു അവന്‍റെ ദൂതന്‍മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു.(5) അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. info

4) യഹൂദഗോത്രത്തിന്റെ അധിവാസകേന്ദ്രങ്ങള്‍ മുസ്‌ലിംകള്‍ക്ക് അധീനമായിക്കിട്ടിയത് ഒരുപോരാട്ടം കൂടാതെയായിരുന്നു എന്നര്‍ഥം.
5) യുദ്ധം കൂടാതെ റസൂല്‍ (ﷺ)ക്കും അനുയായികള്‍ക്കും അധീനമാകുന്ന സ്വത്തുക്കള്‍ യുദ്ധാര്‍ജിതസ്വത്തുക്കള്‍ പോലെ വിഭജിക്കേണ്ടതല്ലെന്നും, റസൂലി(ﷺ)ന്റെ വിവേചനാധികാരമുപയോഗിച്ച് സത്യവിശ്വാസികളില്‍ അര്‍ഹരായവര്‍ക്ക് വീതിച്ചുകൊടുക്കാനുള്ളതാണെന്നും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു.

التفاسير: