4) യഹൂദഗോത്രത്തിന്റെ അധിവാസകേന്ദ്രങ്ങള്‍ മുസ്‌ലിംകള്‍ക്ക് അധീനമായിക്കിട്ടിയത് ഒരുപോരാട്ടം കൂടാതെയായിരുന്നു എന്നര്‍ഥം.
5) യുദ്ധം കൂടാതെ റസൂല്‍ (ﷺ)ക്കും അനുയായികള്‍ക്കും അധീനമാകുന്ന സ്വത്തുക്കള്‍ യുദ്ധാര്‍ജിതസ്വത്തുക്കള്‍ പോലെ വിഭജിക്കേണ്ടതല്ലെന്നും, റസൂലി(ﷺ)ന്റെ വിവേചനാധികാരമുപയോഗിച്ച് സത്യവിശ്വാസികളില്‍ അര്‍ഹരായവര്‍ക്ക് വീതിച്ചുകൊടുക്കാനുള്ളതാണെന്നും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു.