8) ദൃഷ്ടാന്തങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിട്ടായിരുന്നു അവര്‍ക്ക് കാണിച്ചുകൊടുത്തിരുന്നതെന്നര്‍ഥം.
9) മൂസാ നബി(ﷺ)ക്ക് സ്ഫുടതയോടെ സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അത് ഒരു ന്യൂനതയായി ഫിർഔൻ ചൂണ്ടിക്കാണിക്കുന്നു. യഥാർത്ഥത്തിൽ മൂസാ നബി(ﷺ)യല്ല; അവൻ തന്നെയായിരുന്നു ഹീനൻ. അല്ലാഹു നേരിട്ടു സംസാരിച്ച മഹാനായിരുന്നു മൂസാ (ﷺ). വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനെന്ന് ഫിർഔൻ ആക്ഷേപിച്ച മൂസാ നബി(ﷺ)യെയാണ് അല്ലാഹു അതിന് തെരെഞ്ഞെടുത്തത്.
10) സ്വര്‍ണാഭരണങ്ങളണിഞ്ഞ് മലക്കുകളുടെ അകമ്പടിയോടെ മൂസാ നബി(ﷺ) വരാത്തതെന്ത് എന്നാണ് ഫറോവയുടെ ചോദ്യം! യഥാർത്ഥത്തിൽ സ്വർണം ഇഹലോകത്ത് സ്ത്രീകളുടെ അലങ്കാരമാണ്. അത് പുരുഷന്മാർക്ക് യോജിക്കുകയില്ല. മലക്കുകൾ കൂടെ വരിക എന്നതിലല്ല കാര്യം. അവരുടെ സ്നേഹവും ആദരവുമാണ് പ്രധാനം. മൂസാ നബി(ﷺ) യേക്കാൾ ശ്രേഷ്ഠതയിൽ എത്രയോ താഴെയുള്ളവർക്കു വേണ്ടിപോലും മലക്കുകൾ പ്രാർത്ഥിക്കുകയും അവരെ മലക്കുകൾ ബഹുമാനിക്കുകയും ചെയ്യുന്നു.
11) 'നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിന്റെ ഇന്ധനമാകുന്നു' (21:98) എന്ന വചനമനുസരിച്ച് തങ്ങളുടെ ദൈവങ്ങള്‍ മാത്രമല്ല ക്രിസ്ത്യാനികളുടെ ആരാധ്യനായ ഈസാ നബി(ﷺ)യും നരകശിക്ഷയ്ക്ക് അവകാശിയാണെന്ന് വരില്ലേ? എന്നായിരുന്നു ബഹുദൈവാരാധകരുടെ കുതര്‍ക്കം. 21:101ല്‍ തന്നെ ഈ ചോദ്യത്തിന്നു മറുപടിയുണ്ട്. തങ്ങള്‍ ആരാധിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്ത മലക്കുകളോ പ്രവാചകന്മാരോ സജ്ജനങ്ങളോ നരകത്തിലെ ഇന്ധനമാവുകയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
12) 'നിങ്ങള്‍ക്ക് പകരം ഭൂമിയില്‍ മലക്കുകളെ ആക്കുമായിരുന്നു' എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്. പിതാവില്ലാതെ ജനിച്ചു എന്നത് ഒരാളുടെ ദിവ്യത്വത്തിന് തെളിവാകുന്നില്ല. എവിടെയും ഏതുതരം സൃഷ്ടിപ്പും നടത്താന്‍ അല്ലാഹുവിന് കഴിവുണ്ട്. ഒരു സൃഷ്ടിയുടെ അസാധാരണത്വം അതിനെ ആരാധ്യപദവിയിലേക്കുയര്‍ത്തുന്ന ഘടകമല്ല. ആരാധ്യത സ്രഷ്ടാവിന് മാത്രമാണുള്ളത്.