2) സൃഷ്ടികള്‍ സ്രഷ്ടാവില്‍ നിന്ന് തികച്ചും വ്യത്യസ്തരത്രെ. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് വിശ്വസിക്കുന്നവരും, യേശുക്രിസ്തു അല്ലാഹുവിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നവരും ചെയ്യുന്നത് സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും അസ്തിത്വത്തെ കൂട്ടിക്കുഴക്കുകയെന്ന മഹാപരാധമത്രെ.
3) തനിക്കൊരു പെണ്‍കുഞ്ഞ് ജനിച്ചാല്‍ അപമാനം തോന്നുകയും അതിരറ്റു ദുഃഖിക്കുകയും ചെയ്തിരുന്ന അറേബ്യന്‍ ബഹുദൈവവിശ്വാസി അല്ലാഹുവിന്റെ മേല്‍ പെണ്‍മക്കളെ വെച്ചുകെട്ടുന്നതിലുള്ള വിരോധാഭാസത്തിന്നുനേരെയാണ് ഈ വചനം വിരല്‍ ചൂണ്ടുന്നത്.
4) ജീവിതമത്സരത്തില്‍ നിര്‍ണായകമായ ഒരു പങ്കും വഹിക്കാനില്ലാത്ത ഒരു അലങ്കാര വസ്തു മാത്രമായിരുന്നു സ്ത്രീ അവരുടെ കാഴ്ചപ്പാടില്‍.