7) 'പൂര്‍വ പ്രവാചകന്മാരില്‍ വിശ്വസിക്കുന്ന സമുദായങ്ങളോട്, വിശിഷ്യാ, അവരിലെ പണ്ഡിതന്മാരോട് ചോദിക്കൂ' എന്നാണ് ഈ വചനത്തിന്റെ ഉദ്ദേശ്യം എന്ന് മുൻഗാമികളിൽ പലരും വിശദീകരിച്ചിട്ടുണ്ട്. ഇസ്‌റാഅ്-മിഅ്റാജ് രാത്രിയിൽ മുൻഗാമികളായ നബിമാരെ കണ്ടപ്പോൾ അവരോട് നേരിട്ടുതന്നെ ചോദിക്കുകയാണ് ഉദ്ദേശ്യമെന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്. ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും ബഹുദൈവാരാധന പഠിപ്പിച്ചിട്ടില്ലെന്ന് ഈ വചനം സമര്‍ഥിക്കുന്നു.