1) പ്രപഞ്ചമാകെ തന്റെ ഇച്ഛക്കൊത്ത് വര്‍ത്തിക്കണമെന്ന് മോഹിക്കുന്ന സ്വേച്ഛാധിപതി തന്റെ അസ്തിത്വത്തിന്റെ ക്ഷണികതയെപ്പറ്റി മറന്നുപോകുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അസ്തിത്വമേയില്ലായിരുന്നുവെന്നും, തന്റെ അഭാവത്തില്‍ തനിക്കുമുമ്പ് ലോകം നിലനിന്നിരുന്നുവെന്നുമുള്ള വസ്തുത അവന്‍ വിസ്മരിക്കുന്നു.
3) സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് പരിചിതമായ രീതിയില്‍ വിവരിച്ചാലേ അവര്‍ക്ക് ഗ്രഹിക്കാനാവൂ. എന്നാല്‍ അവ ഈ ഭൂമിയിലെ അനുഗ്രഹങ്ങള്‍പോലെ പരിമിതവും ശുഷ്‌കവും ക്ഷണികവുമായിരിക്കുമെന്ന് കരുതുന്നത് തെറ്റാണ്. ഭൂമിയിലുള്ളതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും സ്വര്‍ഗത്തിലെ സുഖാനുഭവങ്ങള്‍.
4) പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ ഏതു വസ്തുവും, മനുഷ്യനടക്കമുള്ള ഏതുജീവിയും എങ്ങനെ വര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവാണ്. അവന്റെ തീരുമാനമനുസരിച്ചല്ലാതെ യാതൊന്നും സംഭവിക്കുകയില്ല.