Prijevod značenja časnog Kur'ana - Prijevod na malajalam jezik. Prevodioci: Abdulhamid Hajder i Kenhi Muhammed.

external-link copy
4 : 66

اِنْ تَتُوْبَاۤ اِلَی اللّٰهِ فَقَدْ صَغَتْ قُلُوْبُكُمَا ۚ— وَاِنْ تَظٰهَرَا عَلَیْهِ فَاِنَّ اللّٰهَ هُوَ مَوْلٰىهُ وَجِبْرِیْلُ وَصَالِحُ الْمُؤْمِنِیْنَ ۚ— وَالْمَلٰٓىِٕكَةُ بَعْدَ ذٰلِكَ ظَهِیْرٌ ۟

നിങ്ങള്‍ രണ്ടു പേരും(4) അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌. info

4) പ്രവാചകപത്‌നിമാരായ ആഇശയെയും ഹഫ്‌സയെയും പറ്റിയാണ് പരാമര്‍ശം. ഏതു ചെറിയ കാര്യത്തിലും കല്പനകള്‍ പൂര്‍ണമായി അനുസരിക്കേണ്ടവരാണ് അവിടുത്തെ പത്‌നിമാര്‍. ആ കാര്യത്തിലുള്ള ചെറിയ വീഴ്ചപോലും അല്ലാഹു ഗൗരവപൂര്‍വം വീക്ഷിക്കുന്നു.

التفاسير: