2) തങ്ങള്‍ സമ്പാദിച്ച സ്വത്ത് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ചോദിച്ചുവരുന്ന പാവങ്ങള്‍ക്കും, ജീവിതമാര്‍ഗം തടയപ്പെട്ട അഗതികള്‍ക്കും കൂടി അതില്‍ അവകാശമുണ്ടെന്നുമായിരുന്നു സൂക്ഷ്മത പാലിക്കുന്നവരുടെ നിലപാട്.
3) ആകാശത്തു നിന്നും ലഭിക്കുന്ന മഴയും സൂര്യപ്രകാശവും മുഖേനയാണല്ലോ ജീവജാലങ്ങള്‍ക്കെല്ലാം ആഹാരം ലഭ്യമാകുന്നത്. അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള രക്ഷാശിക്ഷകളും ഉപരിലോകത്ത് നിന്നുവരുന്നു.
4) നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുവെന്നത് നിങ്ങള്‍ക്ക് നിഷേധിക്കാനാവാത്ത സത്യമാണെങ്കില്‍ അതുപോലെതന്നെ അല്ലാഹുവിന്റെ രക്ഷാശിക്ഷകളുടെ കാര്യവും അനിഷേധ്യമാണെന്നര്‍ഥം.