17) ഈ വാക്യത്തിന് രണ്ട് വിധത്തില്‍ വിശദീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ഒന്ന്, പ്രപഞ്ചനാഥന്ന് പുറമെ മറ്റു ദൈവങ്ങളുണ്ടായിരുന്നെങ്കില്‍ അവൻ്റെയടുത്ത് ചെന്ന് അവനുമായി പൊരുതി അധികാരം കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിക്കുമായിരുന്നു. രണ്ട്, ദിവ്യത്വം ആരോപിക്കപ്പെട്ട മലക്കുകള്‍, മഹാത്മാക്കള്‍ തുടങ്ങിയവരെയാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ അത് നിരര്‍ത്ഥകമാണ്. കാരണം, അവരൊക്കെ സിംഹാസനാധിപനായ അല്ലാഹുവിങ്കല്‍ സാമീപ്യത്തിനുളള മാര്‍ഗ്ഗം തേടുന്നവരാണ്. അപ്പോള്‍ അവരോട് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല.
18) ഏകനായ അല്ലാഹുവിലും പരലോകത്തിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ അടഞ്ഞ സ്ഥിതിയിലാക്കുന്നതാണ് എന്നര്‍ഥം.
19) വിമര്‍ശനത്തിന്ന് പഴുത് കണ്ടെത്താന്‍ വേണ്ടിയായിരുന്നു അവര്‍ നബി(ﷺ)യുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നത്.