17 പുരാതന അറേബ്യയിലുണ്ടായിരുന്ന ഒരു മതവിഭാഗമായിരുന്നു സാബികള്‍. ദൈവവിശ്വാസികളായിരുന്നുവെങ്കിലും ജ്യോത്സ്യത്തിലും ഗ്രഹങ്ങളുടെ സ്വാധീനത്തിലുമൊക്കെ അവര്‍ വിശ്വാസമര്‍പ്പിച്ചിരുന്നുവത്രെ.
18 അവരുടെ മേല്‍ വീഴാവുന്ന വിധത്തില്‍ ഒരു കുടയെന്നോണം പര്‍വതത്തെ അവരുടെ മീതെ ഉയര്‍ത്തിപ്പിടിച്ചതായി സൂറതുല്‍ അഅ്‌റാഫില്‍ പറഞ്ഞിട്ടുണ്ട്.
19 സബ്ത് ദിനത്തില്‍ (ശനിയാഴ്ച) ഐഹികമായ എല്ലാ കാര്യങ്ങളില്‍നിന്നും അകന്നു മതപരമായ കര്‍മങ്ങളില്‍ മുഴുകാനായിരുന്നു ഇസ്‌റാഈല്യര്‍ കല്പിക്കപ്പെട്ടിരുന്നത്. ആ കല്പനയെ തന്ത്രപൂര്‍വം അതിലംഘിക്കുകയാണ് ഇസ്‌റാഈല്യര്‍ ചെയ്തത്. അതിൻ്റെ പേരിലാണ് അല്ലാഹു അവരെ ശിക്ഷിച്ചത്.