Қуръони Карим маъноларининг таржимаси - Малаямача таржима

external-link copy
16 : 57

اَلَمْ یَاْنِ لِلَّذِیْنَ اٰمَنُوْۤا اَنْ تَخْشَعَ قُلُوْبُهُمْ لِذِكْرِ اللّٰهِ وَمَا نَزَلَ مِنَ الْحَقِّ ۙ— وَلَا یَكُوْنُوْا كَالَّذِیْنَ اُوْتُوا الْكِتٰبَ مِنْ قَبْلُ فَطَالَ عَلَیْهِمُ الْاَمَدُ فَقَسَتْ قُلُوْبُهُمْ ؕ— وَكَثِیْرٌ مِّنْهُمْ فٰسِقُوْنَ ۟

വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ?(4) അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ചു പോകുകയും തന്മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു. info

4) ഒരു പ്രവാചകന്റെ വിയോഗത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ വിസ്മരിക്കുകയും, ധാര്‍മ്മികോപദേശങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത വിധം കഠിനമനസ്‌കരായിത്തീരുകയുമായിരുന്നു പൂര്‍വ്വ സമുദായങ്ങളുടെ പതിവ്. മുസ്‌ലിംകള്‍ അത്തരത്തിലാകരുതെന്ന് ഈ വചനം ഉദ്‌ബോധിപ്പിക്കുന്നു.

التفاسير: