Қуръони Карим маъноларининг таржимаси - Малаямача таржима

external-link copy
87 : 10

وَاَوْحَیْنَاۤ اِلٰی مُوْسٰی وَاَخِیْهِ اَنْ تَبَوَّاٰ لِقَوْمِكُمَا بِمِصْرَ بُیُوْتًا وَّاجْعَلُوْا بُیُوْتَكُمْ قِبْلَةً وَّاَقِیْمُوا الصَّلٰوةَ ؕ— وَبَشِّرِ الْمُؤْمِنِیْنَ ۟

മൂസായ്ക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൗകര്യപ്പെടുത്തുകയും,(23) നിങ്ങളുടെ വീടുകള്‍ ഖിബ്ലയാക്കുകയും,(24) നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. info

23) ശത്രുക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയാല്‍ സത്യവിശ്വാസികള്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരും. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് വിശ്വാസികള്‍ ഒന്നിച്ച് ഒരിടത്ത് വീടുകള്‍ ഉണ്ടാക്കി താമസിക്കാന്‍ നിര്‍ദ്ദേശിച്ചത്.
24) 'വീടുകള്‍ ഖിബ്‌ലയാക്കുക' എന്നതിൻ്റെ വിവക്ഷയെപറ്റി അഭിപ്രായഭേദങ്ങളുണ്ട്. ഒന്ന്, വീടുകള്‍ ആരാധനാലയങ്ങള്‍ കൂടിയാക്കുക. രണ്ട്, വീടുകള്‍ ബൈതുല്‍മുഖദ്ദസിന് അഭിമുഖമായി നിര്‍മ്മിക്കുക. മൂന്ന്, എല്ലാ വീടുകളും ഒരേ ദിക്കിലേക്ക് അഭിമുഖമായി നിര്‍മ്മിക്കുക. മൂന്ന്, അഭിപ്രായങ്ങളും ഫലത്തില്‍ ഭിന്നമല്ല.

التفاسير: