قرآن کریم کے معانی کا ترجمہ - المختصر فی تفسیر القرآن الکریم کا ملیالم ترجمہ

മർയം

سورہ کے بعض مقاصد:
إبطال عقيدة نسبة الولد لله من المشركين والنصارى، وبيان سعة رحمة الله بعباده.
മക്കയിലെ ബഹുദൈവാരാധകരും നസ്വാറാക്കളും അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിച്ചിരുന്നു; അതിനുള്ള മറുപടി നൽകുകയും, അല്ലാഹു അവൻ്റെ അടിമകളോട് ചൊരിയുന്ന വിശാലമായ കാരുണ്യം വിവരിക്കുകയും ചെയ്യുന്നു. info

external-link copy
1 : 19

كٓهٰیٰعٓصٓ ۟

കാഫ് ഹാ യാ ഐൻ സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. info
التفاسير:

external-link copy
2 : 19

ذِكْرُ رَحْمَتِ رَبِّكَ عَبْدَهٗ زَكَرِیَّا ۟ۖۚ

നിൻ്റെ രക്ഷിതാവ് അവൻ്റെ ദാസനായിരുന്ന സകരിയ്യ -عَلَيْهِ السَّلَامُ- ന് നൽകിയ കാരുണ്യത്തെ കുറിച്ചുള്ള വിവരണമത്രെ ഇത്. അതിൽ നിന്ന് താങ്കൾ പാഠമുൾക്കൊള്ളുന്നതിന് വേണ്ടിയത്രെ നാം ഈ ചരിത്രം വിവരിക്കുന്നത്. info
التفاسير:

external-link copy
3 : 19

اِذْ نَادٰی رَبَّهٗ نِدَآءً خَفِیًّا ۟

അദ്ദേഹം തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ ശബ്ദം താഴ്ത്തി കൊണ്ട് വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം; കാരണം, (അപ്രകാരം ശബ്ദം താഴ്ത്തി പ്രാർത്ഥിക്കുന്നത്) പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. info
التفاسير:

external-link copy
4 : 19

قَالَ رَبِّ اِنِّیْ وَهَنَ الْعَظْمُ مِنِّیْ وَاشْتَعَلَ الرَّاْسُ شَیْبًا وَّلَمْ اَكُنْ بِدُعَآىِٕكَ رَبِّ شَقِیًّا ۟

അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എൻ്റെ എല്ലുകൾ ബലഹീനമായി കഴിഞ്ഞിരിക്കുന്നു. എൻ്റെ തലയിൽ നര വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. നിന്നോട് വിളിച്ചു പ്രാർത്ഥിച്ചപ്പോഴൊന്നും ഞാൻ നഷ്ടക്കാരനായിട്ടില്ല. മറിച്ച്, ഞാൻ എപ്പോൾ നിന്നോട് പ്രാർത്ഥിച്ചാലും നീ എനിക്ക് ഉത്തരം നൽകിയിട്ടുണ്ട്. info
التفاسير:

external-link copy
5 : 19

وَاِنِّیْ خِفْتُ الْمَوَالِیَ مِنْ وَّرَآءِیْ وَكَانَتِ امْرَاَتِیْ عَاقِرًا فَهَبْ لِیْ مِنْ لَّدُنْكَ وَلِیًّا ۟ۙ

എൻ്റെ മരണശേഷം എൻ്റെ കുടുംബക്കാർ മതപരമായ ബാധ്യതകൾ നിറവേറ്റുമോ എന്ന് ഞാൻ ഭയക്കുന്നു; കാരണം, അവർ ഇഹലോകത്തിൻ്റെ തിരക്കുകളിൽ വ്യാപൃതരാണ്. എൻ്റെ ഭാര്യയാകട്ടെ, പ്രസവിക്കാത്ത വന്ധ്യയുമാണ്. അതിനാൽ നിൻ്റെ പക്കൽ നിന്ന് എനിക്ക് സഹായിയായി ഒരു സന്താനത്തെ നൽകേണമേ! info
التفاسير:

external-link copy
6 : 19

یَّرِثُنِیْ وَیَرِثُ مِنْ اٰلِ یَعْقُوْبَ ۗ— وَاجْعَلْهُ رَبِّ رَضِیًّا ۟

എന്നിൽ നിന്നും യഅ്ഖൂബ് കുടുംബത്തിൽ നിന്നും എൻ്റെ പ്രവാചകത്വം അനന്തരമെടുക്കുകയും ചെയ്യുന്ന (ഒരു സന്താനത്തെ നീ നൽകേണമേ!) എൻ്റെ രക്ഷിതാവേ! മതകാര്യങ്ങളിലും സ്വഭാവത്തിലും വിജ്ഞാനത്തിലുമെല്ലാം തൃപ്തികരമായ ഒരുവനാക്കി അവനെ നീ മാറ്റുകയും ചെയ്യേണമേ! info
التفاسير:

external-link copy
7 : 19

یٰزَكَرِیَّاۤ اِنَّا نُبَشِّرُكَ بِغُلٰمِ ١سْمُهٗ یَحْیٰی ۙ— لَمْ نَجْعَلْ لَّهٗ مِنْ قَبْلُ سَمِیًّا ۟

അങ്ങനെ അല്ലാഹു അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകി. അദ്ദേഹത്തെ വിളിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു: ഹേ സകരിയ്യാ! നിനക്ക് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം നാമിതാ നിന്നെ അറിയിക്കുന്നു. നാം നിൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. യഹ്യാ എന്നു പേരുള്ള ഒരു കുഞ്ഞിനെ നാം നിനക്ക് നൽകിയിരിക്കുന്നു. ഇവന് മുൻപ് ആർക്കും നാം ആ പേര് നൽകിയിട്ടില്ല. info
التفاسير:

external-link copy
8 : 19

قَالَ رَبِّ اَنّٰی یَكُوْنُ لِیْ غُلٰمٌ وَّكَانَتِ امْرَاَتِیْ عَاقِرًا وَّقَدْ بَلَغْتُ مِنَ الْكِبَرِ عِتِیًّا ۟

അല്ലാഹുവിൻ്റെ ശക്തിയിൽ അത്ഭുതം കൂറിക്കൊണ്ട് സകരിയ്യാ -عَلَيْهِ السَّلَامُ- പറഞ്ഞു: എങ്ങനെ എനിക്ക് ഒരു കുഞ്ഞുണ്ടാകും?! എൻ്റെ ഭാര്യ പ്രസവിക്കാത്ത വന്ധ്യയാണ്. ഞാനാകട്ടെ; എല്ലുകൾ ശോശിച്ചും പ്രായാധിക്യത്താലും ആയുസ്സിൻ്റെ അവസാനമെത്തിയിരിക്കുന്നു. info
التفاسير:

external-link copy
9 : 19

قَالَ كَذٰلِكَ ۚ— قَالَ رَبُّكَ هُوَ عَلَیَّ هَیِّنٌ وَّقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَیْـًٔا ۟

(സന്തോഷവാർത്ത അറിയിച്ച) മലക്ക് പറഞ്ഞു: (ശരി തന്നെ.) താങ്കളുടെ ഭാര്യ പ്രസവിക്കില്ലെന്നും, താങ്കളുടെ എല്ലുകൾ ശോശിക്കുകയും പ്രായാധിക്യമെത്തി ആയുസ്സ് അവസാനിക്കാറായെന്നും പറഞ്ഞതെല്ലാം അപ്രകാരം തന്നെയാണ്. എന്നാൽ താങ്കളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: വന്ധ്യയായ മാതാവിൽ നിന്നും പ്രായാധിക്യം ബാധിച്ച പിതാവിൽ നിന്നും യഹ്യയെ സൃഷ്ടിക്കുക എന്നത് നിൻ്റെ രക്ഷിതാവിന് നിസ്സാരമാണ്. ഹേ സകരിയ്യാ! ഇതിനെല്ലാം മുൻപ് നിന്നെ നാം സൃഷ്ടിച്ചിട്ടില്ലേ? അതിന് മുൻപ് നീ പറയപ്പെടാവുന്ന ഒന്നുമായിരുന്നില്ലല്ലോ; കേവല ശൂന്യത മാത്രമായിരുന്നു നീ. info
التفاسير:

external-link copy
10 : 19

قَالَ رَبِّ اجْعَلْ لِّیْۤ اٰیَةً ؕ— قَالَ اٰیَتُكَ اَلَّا تُكَلِّمَ النَّاسَ ثَلٰثَ لَیَالٍ سَوِیًّا ۟

സകരിയ്യാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ! മലക്കുകൾ എനിക്ക് സന്തോഷവാർത്ത അറിയിച്ച ഈ കാര്യം സംഭവിക്കുക തന്നെ ചെയ്യുമെന്ന് എൻ്റെ മനസ്സിന് ഉറപ്പ് നൽകുന്ന ഒരു അടയാളം എനിക്ക് നിശ്ചയിച്ചു തരണേ! അല്ലാഹു പറഞ്ഞു: നിനക്ക് സന്തോഷവാർത്ത അറിയിക്കപ്പെട്ടിരിക്കുന്ന കാര്യം സംഭവിക്കുമെന്നതിനുള്ള അടയാളം -രോഗം കാരണമല്ലാതെ; നീ ആരോഗ്യവാനായിരിക്കെ തന്നെ- മൂന്ന് രാത്രികൾ നിനക്ക് ജനങ്ങളോട് സംസാരിക്കാൻ സാധിക്കില്ലെന്നതാണ്. info
التفاسير:

external-link copy
11 : 19

فَخَرَجَ عَلٰی قَوْمِهٖ مِنَ الْمِحْرَابِ فَاَوْحٰۤی اِلَیْهِمْ اَنْ سَبِّحُوْا بُكْرَةً وَّعَشِیًّا ۟

അങ്ങനെ സകരിയ്യാ -عَلَيْهِ السَّلَامُ- തൻ്റെ നിസ്കാര സ്ഥലത്ത് നിന്ന് പുറത്തു വന്നു കൊണ്ട്, അദ്ദേഹത്തിൻ്റെ ജനതയോടായി 'നിങ്ങൾ രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ പ്രകീർത്തിക്കുക' എന്ന് -സംസാരിക്കാതെ- ആംഗ്യം കാണിച്ചു. info
التفاسير:
حالیہ صفحہ میں آیات کے فوائد:
• الضعف والعجز من أحب وسائل التوسل إلى الله؛ لأنه يدل على التَّبَرُّؤِ من الحول والقوة، وتعلق القلب بحول الله وقوته.
• ദുർബലതയും കഴിവുകേടും എടുത്തു പറഞ്ഞു കൊണ്ട് അല്ലാഹുവിനോട് തേടുന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള തവസ്സുലാണ്. കാരണം, തനിക്ക് യാതൊരു ശേഷിയും കഴിവുമില്ലെന്ന് അംഗീകരിക്കലും, ഹൃദയം അല്ലാഹുവിൻ്റെ ശക്തിയിലും കഴിവിലും മാത്രം അവലംബിച്ചിരിക്കുന്നു എന്നും അത് അറിയിക്കുന്നു. info

• يستحب للمرء أن يذكر في دعائه نعم الله تعالى عليه، وما يليق بالخضوع.
• പ്രാർത്ഥിക്കുമ്പോൾ, അല്ലാഹു തനിക്ക് ചെയ്ത അനുഗ്രഹങ്ങൾ എടുത്തു പറയുകയും, താഴ്മയോട് യോജിക്കുന്ന കാര്യങ്ങൾ പറയുന്നതും നല്ലതാണ്. info

• الحرص على مصلحة الدين وتقديمها على بقية المصالح.
• മറ്റെല്ലാ പ്രയോജനങ്ങൾക്കും മേൽ മതപരമായ പ്രയോജനത്തിന് പ്രാധാന്യം കൽപ്പിക്കുവാനുള്ള പരിശ്രമം. info

• تستحب الأسماء ذات المعاني الطيبة.
• നല്ല അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന പേരുകൾ നൽകുക എന്നത് സുന്നത്താണ്. info