قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - مىيلىبارىيەچە تەرجىمىسى- ئابدۇل ھەمىيد ھەيدەر ۋە كونھا مۇھەممەد.

external-link copy
127 : 9

وَاِذَا مَاۤ اُنْزِلَتْ سُوْرَةٌ نَّظَرَ بَعْضُهُمْ اِلٰی بَعْضٍ ؕ— هَلْ یَرٰىكُمْ مِّنْ اَحَدٍ ثُمَّ انْصَرَفُوْا ؕ— صَرَفَ اللّٰهُ قُلُوْبَهُمْ بِاَنَّهُمْ قَوْمٌ لَّا یَفْقَهُوْنَ ۟

ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ മറ്റു ചിലരെ, നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തില്‍ നോക്കും. എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയും ചെയ്യും.(43) അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ തിരിച്ചുകളഞ്ഞിരിക്കുകയാണ്‌. info

43) വിശുദ്ധഖുര്‍ആനിലെ ഓരോ വചനവും ഓരോ അധ്യായവും അവതരിപ്പിക്കപ്പെടുമ്പോള്‍ സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നു. റസൂല്‍(ﷺ) ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവിടുത്തെ തിരുസന്നിധിയിലുള്ള സത്യവിശ്വാസികള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുന്നു. എന്നാല്‍ കപടവിശ്വാസികളുടെ നില അങ്ങനെയല്ല. തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് അവിടെ നിന്ന് ഒഴിഞ്ഞുമാറാനായിരിക്കും അവര്‍ ശ്രദ്ധിക്കുക.

التفاسير: