قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - مىيلىبارىيەچە تەرجىمىسى- ئابدۇل ھەمىيد ھەيدەر ۋە كونھا مۇھەممەد.

بەت نومۇرى:close

external-link copy
43 : 68

خَاشِعَةً اَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ؕ— وَقَدْ كَانُوْا یُدْعَوْنَ اِلَی السُّجُوْدِ وَهُمْ سٰلِمُوْنَ ۟

അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.(7) info

7) ഇഹലോകത്ത് അവര്‍ സ്വതന്ത്രരും കഴിവുള്ളവരുമായിരുന്നപ്പോള്‍ അല്ലാഹുവിന് സുജൂദ് ചെയ്യാന്‍ കല്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ ധിക്കരിക്കുകയായിരുന്നു.

التفاسير:

external-link copy
44 : 68

فَذَرْنِیْ وَمَنْ یُّكَذِّبُ بِهٰذَا الْحَدِیْثِ ؕ— سَنَسْتَدْرِجُهُمْ مِّنْ حَیْثُ لَا یَعْلَمُوْنَ ۟ۙ

ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കൂടി വിട്ടേക്കുക.(8) അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. info

8) സത്യനിഷേധികളുടെ വിളയാട്ടം കണ്ട് വ്യാകുലപ്പെടേണ്ടെന്നും താന്‍ തന്നെ അവരെ ഉചിതമായ വിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും നബി(ﷺ)യെയും സത്യവിശ്വാസികളെയും അല്ലാഹു ഉണര്‍ത്തുന്നു.

التفاسير:

external-link copy
45 : 68

وَاُمْلِیْ لَهُمْ ؕ— اِنَّ كَیْدِیْ مَتِیْنٌ ۟

ഞാന്‍ അവര്‍ക്ക് നീട്ടിയിട്ട് കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം ശക്തമാകുന്നു. info
التفاسير:

external-link copy
46 : 68

اَمْ تَسْـَٔلُهُمْ اَجْرًا فَهُمْ مِّنْ مَّغْرَمٍ مُّثْقَلُوْنَ ۟ۚ

അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഞെരുങ്ങിയിരിക്കുകയാണോ? info
التفاسير:

external-link copy
47 : 68

اَمْ عِنْدَهُمُ الْغَیْبُ فَهُمْ یَكْتُبُوْنَ ۟

അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അവര്‍ എഴുതി എടുത്തു കൊണ്ടിരിക്കുകയാണോ?(9) info

9) ബഹുദൈവാരാധകര്‍ക്ക് അദൃശ്യജ്ഞാനത്തെ ആസ്പദമാക്കിക്കൊണ്ടുള്ള വല്ല പ്രമാണവുമുണ്ടോ? എന്നര്‍ഥം.

التفاسير:

external-link copy
48 : 68

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوْتِ ۘ— اِذْ نَادٰی وَهُوَ مَكْظُوْمٌ ۟ؕ

അതുകൊണ്ട് നിന്‍റെ രക്ഷിതാവിന്‍റെ വിധി കാത്ത് നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്‍റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്‌. അദ്ദേഹം ദുഃഖനിമഗ്നായിക്കൊണ്ട് വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. info
التفاسير:

external-link copy
49 : 68

لَوْلَاۤ اَنْ تَدٰرَكَهٗ نِعْمَةٌ مِّنْ رَّبِّهٖ لَنُبِذَ بِالْعَرَآءِ وَهُوَ مَذْمُوْمٌ ۟

അദ്ദേഹത്തിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. info
التفاسير:

external-link copy
50 : 68

فَاجْتَبٰىهُ رَبُّهٗ فَجَعَلَهٗ مِنَ الصّٰلِحِیْنَ ۟

അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു. info
التفاسير:

external-link copy
51 : 68

وَاِنْ یَّكَادُ الَّذِیْنَ كَفَرُوْا لَیُزْلِقُوْنَكَ بِاَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَیَقُوْلُوْنَ اِنَّهٗ لَمَجْنُوْنٌ ۟ۘ

സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നോക്കിയിട്ട് നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും.(10) തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും. info

10) അല്ലാഹുവിന്റെ കാവൽ ഇല്ലായിരുന്നെങ്കിൽ അവരുടെ കണ്ണേറ് നിനക്ക് ബാധിക്കുമായിരുന്നു.

التفاسير:

external-link copy
52 : 68

وَمَا هُوَ اِلَّا ذِكْرٌ لِّلْعٰلَمِیْنَ ۟۠

ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. info
التفاسير: