1) അല്ലാഹുവിന്റെ ഉത്തരവുണ്ടായാല്‍ ഒട്ടും താമസിയാതെ പൊട്ടിത്തകരാന്‍ പോകുന്നവയത്രെ ആകാശഗോളങ്ങള്‍.
2) നഗരങ്ങളുടെ മാതാവ് അഥവാ മാതൃനഗരി എന്നത്രെ 'ഉമ്മുല്‍ ഖുറാ' എന്ന വാക്കിന്റെ അര്‍ത്ഥം. ലോകത്തിന്റെ മുഴുവന്‍ സാംസ്‌കാരിക ആസ്ഥാനമെന്ന പദവിയിലേക്ക് ഈ വചനം മക്കാനഗരിയെ ഉയര്‍ത്തുന്നു.
3) ആരും വ്യതിചലിച്ചുപോകാത്തവിധം മനുഷ്യസമുദായത്തെ മുഴുവന്‍ സത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അല്ലാഹുവിന് കഴിയും. എന്നാല്‍ അങ്ങനെ ചെയ്യുന്നതിനുപകരം നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്കുകയാണ് അല്ലാഹു ചെയ്തത്. അസ്വതന്ത്രന്റെ നിര്‍ദോഷിത്വത്തെക്കാള്‍ എത്രയോ ഉന്നതമത്രെ സ്വതന്ത്രന്റെ സദ്ഭാവം.