1) ഉപരിലോകത്തിന്റെ -വിശാല പ്രപഞ്ചത്തിന്റെ- ഘടനയെപ്പറ്റി വളരെ കുറച്ചേ മനുഷ്യന് അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ലഭിച്ചിടത്തോളം അറിവിന്റെ വെളിച്ചത്തില്‍ നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും; ആകാശഗോളങ്ങളുടെ സ്ഥാനവും ചലനങ്ങളുമെല്ലാം വ്യവസ്ഥാപിതമാണെന്ന്, എവിടെയും അവ്യവസ്ഥിതത്വം ദൃശ്യമല്ലെന്ന്.
2) ഒന്നാമത്തെ ആകാശം തന്നെ അനേകം നക്ഷത്രസമൂഹങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
3) കൊള്ളിമീനുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. വേറെയും വ്യാഖ്യാനങ്ങള്‍ തഫ്‌സീറുകളില്‍ കാണാം. ഇത്തരം കാര്യങ്ങളില്‍ അല്ലാഹു അറിയിച്ചു തന്നതിലുപരി യാതൊന്നും ഖണ്ഡിതമായി പറയുവാന്‍ നമുക്കാവില്ല.
4) ഇഹലോകത്തുവെച്ച് സത്യമതത്തിന്റെ വക്താക്കളോട് അവര്‍ പറഞ്ഞിരുന്ന വാക്കാണ് നരകത്തിന്റെ കാവല്‍ക്കാരോട് അവര്‍ ഏറ്റുപറയുന്നത്.
5) ദുര്‍മാര്‍ഗ്ഗങ്ങളില്‍ തലകുത്തി മറിയുന്നവന്‍.
6) അല്ലാഹുവിന്റെ ലൗകികമായ ശിക്ഷ ഉണ്ടാകുന്നപക്ഷം തങ്ങളെ മാത്രമല്ല നബി(ﷺ)യെയും അനുയായികളെയും കൂടി അത് ബാധിക്കുന്നതായിരിക്കും എന്ന് കരുതി സമാധാനിച്ചിരുന്ന അവിശ്വാസികള്‍ക്കുള്ള മറുപടിയാണിത്.
നബി(ﷺ)യും അനുയായികളും ശിക്ഷിക്കപ്പെടുന്നുവോ രക്ഷിക്കപ്പെടുന്നുവോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല അവിശ്വാസികളുടെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത്. അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും ദുഷ്ഫലത്തില്‍ നിന്ന് അവര്‍ക്ക് എങ്ങനെ മോചനം നേടാനാകുമെന്നാണ് അവര്‍ ആലോചിക്കേണ്ടത്.